പാകിസ്താനിലെ കലാകാരന്മാരെ ഭീകരപ്രവർത്തകരെ പോലെ കാണരുത്: സൽമാൻ ഖാൻ

Last Modified ചൊവ്വ, 19 ഫെബ്രുവരി 2019 (12:00 IST)
പാകിസ്താനില്‍നിന്നുള്ള കലാകാരന്‍മാരോട് ഭീകരപ്രവര്‍ത്തകരോട് എന്ന പോലെ പെരുമാറരുത് എന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഭീകരപ്രവര്‍ത്തനത്തെയും കലാപ്രവര്‍ത്തനത്തെയും കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക് കലാകാരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് സല്‍മാന്‍ ഖാന്‍ നിലപാട് വ്യക്തമാക്കിയത്.

കലയും ഭീകരപ്രവര്‍ത്തനവും ഭിന്നവിഷയങ്ങളാണ്. പാക് അധീന കശ്മീരില്‍ നടത്തിയ ആക്രമണത്തെ പിന്തുണയ്ക്കുന്നു. കാരണം അത് ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. ശാന്തിയും സമാധാനവും തന്നെയാണ് എല്ലാവര്‍ക്കും താത്പര്യം. എന്നാല്‍, ചില അടികള്‍ക്ക് തിരിച്ചടി നല്‍കേണ്ടിവരും -അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :