ഒറ്റവാക്കിൽ പറഞ്ഞാൽ തകർപ്പൻ; പൃഥ്വിയുടെ ‘നയൻ’ അത്ഭുതപ്പെടുത്തും!

Last Updated: വ്യാഴം, 7 ഫെബ്രുവരി 2019 (14:39 IST)
ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ‘നയൻ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പുറത്തിറങ്ങി ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത്. പൃഥ്വിരാജിന്റെ അസാധ്യപ്രകടനം ചിത്രത്തെ മികച്ചതാക്കുന്നു.

ചിത്രം പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. മലയാളത്തില്‍ ഇത്തരമൊരു ചിത്രം കാണുമ്പോള്‍ ഏറെ അത്ഭുതവും അഭിമാനവും തോന്നുന്നെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഹൊറര്‍, സൈക്കളോജിക്കല്‍, ത്രില്ലര്‍, സയന്‍സ് ഫിക്ഷന്‍ എന്നീ തലങ്ങളിലെല്ലാം നയന്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്നത്.

ബാലതാരം അലോക്, വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, ടോണി ലൂക്ക് ലൂക്ക് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :