മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, ഒന്നിച്ച് ജീവിക്കാനല്ല മരിക്കാൻ! - രാത്രി പൊലീസ് ‘ഉണർന്നു’, പകൽ കമിതാക്കളും

ആത്മഹത്യ ചെയ്യാൻ ശ്രമിച്ചവരെ രക്ഷപ്പെടുത്തി പൊലീസ്

അപർണ| Last Updated: വ്യാഴം, 14 ജൂണ്‍ 2018 (14:46 IST)
ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളെ രക്ഷപ്പെടുത്തി പൊലീസ്. കൊയിലാണ്ടി സ്വദേശികളാണ് ഇരുവരും. ഗുരുവായൂരിൽ ഉള്ള ഒരു ഹോട്ടൽ മുറിയിൽ നിന്നുമാണ് ഇവരെ പൊലീസ് രക്ഷപെടുത്തിയത്. കയ്യിലും കഴുത്തിലും ബ്ലേഡ് കൊണ്ട് മുറിച്ച് ചെയ്യാൻ ശ്രമിച്ച ഇവരെ പൊലീസ് ലോഡ്ജിന്റെ വാതിൽ ചവിട്ടിതുറന്ന് രക്ഷപെടുത്തുകയായിരുന്നു.

മുതിർന്ന രണ്ട് മക്കളുടെ അമ്മയായി യുവതി വിവാഹിതനും അച്ഛനുമായ സഹപ്രവർത്തകനോടൊപ്പം ഇക്കഴിഞ്ഞ 11നാണ് നാടുവിട്ടത്. ഇരുവരും ഗുരുവായൂരിലേക്കായിരുന്നു യാത്ര തിരിച്ചത്. ഒന്നിച്ച് ജീവിക്കാനാകും ഒളിച്ചോടിയതെന്ന് കരുതിയ വീട്ടുകാർക്ക് തെറ്റി.

ഇരുവരും ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. ഇതോടെ പൊലീസ് ഗുരുവായൂർ ഉള്ള ലോഡ്ജുകളെല്ലാം അരിച്ചുപെറുക്കി. ഒരു ലോഡ്ജിൽ കൊയിലാണ്ടി വിലാസത്തിൽ രണ്ട് പേർ ഉണ്ടെന്ന അറിവിനെ തുടർന്നാണ് പൊലീസ് ഇവർ താമസിച്ച ലോഡ്ജിലെത്തിയത്. ഇരുവരും ആശുപത്രിയിലാണ്.
അപകടനില തരണം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :