യുഡി‌എഫ് പഞ്ചായത്തുകളിലും സജി ചെറിയാന് മുന്നേറ്റം; ആധിപത്യമുറപ്പിച്ച് എൽ ഡി എഫ്, ഭൂരിപക്ഷം പതിനായിരം കഴിഞ്ഞു

തകർന്നടിഞ്ഞ് കോൺഗ്രസ്

അപർണ| Last Modified വ്യാഴം, 31 മെയ് 2018 (11:07 IST)
ഉപതെരഞ്ഞെടുക്കുന്ന നടന്ന ചെങ്ങന്നൂരിൽ എൽ ഡി എഫിന് ശക്തമായ മുന്നേറ്റം. യു ഡി എഫ് ശക്തികേന്ദ്രങ്ങളിൽ പോലും എൽ ഡി എഫിന്റെ സ്ഥാനാർത്ഥി സജി ചെറിയാന് വൻ മുന്നേറ്റമാണ് കാണാനാകുന്നത്. 7 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പതിനായിരം വോട്ടിന്റെ ലീഡാണ് സജി ചെറിയാനുള്ളത്.

യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് നടന്നടുക്കുന്നത്. തിരുവണ്ടൂരിലെ പത്തില്‍ 9 സീറ്റുകളിലും സജി ചെറിയാന് ലീഡ്.

തന്റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. കോൺഗ്രസിനെ വോട്ടുകളും തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർഥി നേടുന്ന ഏറ്റവും വലിയ ലീഡിലേക്കാണ് സജി ചെറിയാൻ നടന്നടുക്കുന്നത്.

അതേസമയം, ബിജെപിയും സിപിഎമ്മും കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരുമിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാർ ആരോപിച്ചു. ബിജെപിയെ തകർക്കാൻ കോൺഗ്രസ് അവരുടെ വോട്ടുകൾ സി പി എമ്മിന് മറിച്ചു നൽകിയെന്ന് ബിജെപിയും ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :