കുഞ്ഞ് താഴേക്ക് പതിക്കുന്നത് കണ്ടതും കൈവിടർത്തി യുവാവ്, വീഡിയോ !

Last Updated: വ്യാഴം, 27 ജൂണ്‍ 2019 (16:44 IST)
ഇസ്താംബുളിലെ റോഡരികിൽ നിൽക്കുകായായിരുന്ന സാബത് എന്ന യുവാവ് ഒരു ശബ്ദം കേട്ട് മുകളിലേക്ക് നോക്കിയപ്പോൾ പിഞ്ചുകുഞ്ഞ് രണ്ടാം നിലയിൽനിന്നും ജനാലയിലൂടെ താഴേക്ക് പതിക്കുന്നു. സെക്കന്റുകൾക്കുള്ളിൽ തന്നെ സാബത്ത് കുഞ്ഞിനെ സുരക്ഷിതമായി കൈക്കുള്ളിൽ ഒതുക്കി. ഇസ്താംബുളിലെ ഫാറ്റി എന്ന ജില്ലയിലാണ് സംഭവം ഉണ്ടായത്.

ഒരു സെക്കന്റ് മാറിയിരുന്നു എങ്കിൽ ആ കുഞ്ഞിന്റെ ശരീരം നിലത്തുവീണ് ചിതറുമായിരുന്നു. കുഞ്ഞിന്റെ അമ്മ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുഞ്ഞ് ജനാലയിലൂടെ താഴേക്ക് പതിച്ചത്. ദോഹ മുഹമ്മദ് എന്ന രണ്ട് വയസുകാരിയാണ് സാബത്തിന്റെ കൈകളിലൂടെ മരണത്തിന്റെ വായിൽനിന്നും രക്ഷപ്പെട്ടത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കൈപ്പിടിയിലൊതുക്കിയ കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ സാബത് താലോലിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നിരവധി പേരാണ് സാബത്തിന്റെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ദോഹയെ രക്ഷിച്ചതിന് മാതാപിതാക്കൾ സാബത്തിന് പാരിതോഷികം നൽകുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :