ഭർത്താവുമായി വഴക്കിട്ടു, ദേഷ്യം തീർക്കാൻ നടുറോഡിൽ കാറിനുമുകളിൽ കയറി യുവതി, വീഡിയോ !

Last Updated: ചൊവ്വ, 23 ജൂലൈ 2019 (19:44 IST)
യാത്രക്കിടെ ഭർത്താവുമായി വഴക്കിട്ട യുവതി ദേഷ്യം തീർക്കാൻ കാറിനു മുകളിൽ കയറി. സിഗ്നലിൽ വണ്ടി നിർത്തിയപ്പോഴായിരുന്നു. യുവതി ചാടി വാഹനത്തിന് മുകളിൽ കയറിയത്. ചൈനയിലാണ് സംഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.

യാത്രക്കിടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു. താൻ പറയുന്ന കാര്യങ്ങൾ ഭർത്താവ് ചെവിക്കൊള്ളുന്നില്ല എന്ന് തോന്നിയതോടെയാണ് യുവതി കാറിനു മുകളിലേക്ക് കയറിയത്. കറിന് മുകളിൽ കയറിയതും ദേഷ്യം തീർക്കാൻ ഒരു ചാട്ടവും വച്ചുകൊടുത്തു ഇവർ. നാലു മിനിറ്റോളം യുവതി ഇങ്ങനെ തന്നെ നിന്നു.

ഇതോടെ സിഗ്‌നൽ മറിയിട്ടും വാഹനം മുന്നോട്ടെടുക്കാൻ ഭർത്താവിന് സാധിച്ചില്ല. പിന്നീട് സമീപത്തുണ്ടായിരുന്ന പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതോടെ ഭർത്താവ് കുടുങ്ങി. ഭർത്താവിന് ലൈഅൻസ് ഉണ്ടായിരുന്നില്ല. യുവാവിനെ കൊണ്ട് പിഴയടപ്പിച്ച ശേഷം യുവതിയെ താക്കീത് ചെയ്താണ് പൊലീസ് ഇവരെ വിട്ടയച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :