'അമ്മ'യുടെ നിർണായക യോഗം വെള്ളിയാഴ്‌ച; നടികളുടെ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകി മോഹൻലാൽ

'അമ്മ'യുടെ നിർണായക യോഗം വെള്ളിയാഴ്‌ച; നടികളുടെ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകി മോഹൻലാൽ

Rijisha M.| Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (17:13 IST)
താരസംഘടനയായ അമ്മയിൽ പ്രശ്‌നങ്ങൾക്ക് അറുതിയില്ല. നിലവിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിൽ 'അമ്മ' അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കൊച്ചിയിൽ വെച്ച് വെള്ളിയാഴ്ച്ചയാണ് യോഗം ചേരുന്നത്.

യോഗത്തിൽ
മോഹന്‍ലാല്‍ അധ്യക്ഷനാവുമെന്ന് ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ സമയത്തിനുള്ളില്‍ വിളിച്ച ചേര്‍ത്ത യോഗമാണെന്നും അതിനാല്‍ എത്ര പേര്‍ക്ക് പങ്കെടുക്കാൻ സാധിക്കുമെന്നറിയില്ലെന്നും സംഘടനയുടെ ട്രഷറര്‍ കൂടിയായ ജഗദീഷ് പറയുന്നു.

നടികളുടെ ആവശ്യങ്ങൾക്ക് പരിഗണന നൽകി പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് യോഗത്തിൽ ശ്രമിക്കുക എന്നും വാർത്തകളുണ്ട്. അതേസമയം, മോഹന്‍ലാലിന് വിദേശ സന്ദര്‍ശനമുള്ളത് കൊണ്ടാണ് യോഗം ഇത്രയും നേരത്തെയാക്കിയത്. താനില്ലാതെ യോഗം നടന്നാല്‍ അത് കൂടുതല്‍ കുഴപ്പത്തിലേക്ക് പോകുമെന്നും മോഹന്‍ലാലിന് അറിയാം.

മോഹന്‍ലാലിനെ പിന്തുണയ്ക്കുന്നവര്‍ യോഗത്തിന് എത്തിയിട്ടില്ലെങ്കില്‍ ഉറച്ച തീരുമാനമെടുക്കാനും അമ്മയ്ക്ക് സാധിക്കില്ല. ഇത് ദിലീപ് വിഭാഗത്തിന് മേല്‍ക്കൈ നല്‍കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :