“എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്, ഇവിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രം ജീവിച്ചാല്‍ പോരാ“; വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റുമായി രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍

തിരുവനന്തപുരം, ബുധന്‍, 16 മെയ് 2018 (12:14 IST)

   amal unnithan , rajmohan unnithan , Bjp , Congress , Rahul ghandhi , ബിജെപി , കോണ്‍ഗ്രസ് , രാജ്‌മോഹന്‍ ഉണ്ണിത്താന്‍ , അമല്‍ , ഫേസ്‌ബുക്ക്

താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അമല്‍ ഉണ്ണിത്താന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

“എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന് ” എന്ന പോസ്റ്റിനൊപ്പം ബിജെപിയുടെ കൊടിയും
ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌താണ് അമല്‍ തന്റെ രാഷ്ട്രീയ പ്രവേശനം വെളിപ്പെടുത്തിയത്.

കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ പരാജയത്തെയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച അമല്‍ പ്രതികരണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രൂക്ഷഭാഷയില്‍ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്‌തു. രാഹുല്‍ ഗാന്ധിയുടെ ചിത്രവും പോസ്‌റ്റ് ചെയ്‌തിരുന്നു.

ബിജെപി ആശയങ്ങള്‍ പിന്തുടരുന്ന രീതിയിലാണ് അമലിന്റെ പ്രതികരണങ്ങള്‍ പുറത്തുവന്നത്. ഇവിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രം ജീവിച്ചാല്‍ പോരാ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണമെന്നും കോണ്‍ഗ്രസ് ഉണ്ണിത്താനോട് കാട്ടിയിട്ടുള്ളത് നെറികേടാണെന്നും വ്യക്തമാക്കി.  അഴിമതി പാര്‍ട്ടിയായ കോണ്‍ഗ്രസ് താന്റെ അച്ഛന് പുല്ലുവിലയാണ് നല്‍കിയതെന്നും അമല്‍ പോസ്‌റ്റുകള്‍ക്ക് പ്രതികരണമായി പറഞ്ഞു.

അമല്‍ തന്റെ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലുമായി. പിന്നാലെ അമല്‍ ഫേസ്‌ബുക്ക് പോസ്‌റ്റ് പിന്‍‌വലിക്കുകയും ചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പണം വാരിയെറിഞ്ഞ് ബിജെപി; എംഎല്‍എമാര്‍ക്ക് 100 കോടിവരെ വാഗ്ദാനം - പിടിച്ചു നില്‍ക്കുമെന്ന് കോണ്‍ഗ്രസ്

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ ...

news

പീഡനക്കേസ് മുറുകുന്നു; ഉണ്ണിമുകുന്ദനോട് നേരിട്ട് ഹാജരാകാന്‍ കോടതി

പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഉണ്ണിമുകുന്ദന്‍ നേരിട്ട് ...

news

മറുകണ്ടം ചാടാന്‍ ഇവര്‍ ഒരുക്കമോ ?, കുതിരക്കച്ചവടവുമായി അമിത് ഷാ വീണ്ടും - ജെഡിഎസ് എംഎല്‍എമാര്‍ക്കായി വലവിരിച്ച് ബിജെപി!

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ ...

news

കൊല്ലത്ത് പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി; പീഡിപ്പിച്ചത് അഞ്ചു പേര്‍ - ഒരാള്‍ അറസ്‌റ്റില്‍

കൊല്ലത്ത് പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയാണ് ...

Widgets Magazine