വിക്രത്തിന്റെ മകൻ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചുകയറി; ഒരാൾക്കു പരിക്ക്, പൊലീസ് കേസെടുത്തു - ധ്രൂവ് മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

വിക്രത്തിന്റെ മകൻ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചുകയറി; ഒരാൾക്കു പരിക്ക്, പൊലീസ് കേസെടുത്തു - ധ്രൂവ് മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

 vikram , vikram son dhrum , accident , chennai , police , ധ്രൂവ് , പൊലീസ് , വിക്രം , മദ്യപാനം
ചെന്നൈ| jibin| Last Modified ഞായര്‍, 12 ഓഗസ്റ്റ് 2018 (12:48 IST)
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രത്തിന്റെ മകൻ ധ്രുവ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവറായ ഇയാള്‍ ആശുപത്രിയിലാണ്. ചെന്നൈയിലെ തേനാംപേട്ടിയില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്.

സംഭവത്തില്‍ ധ്രൂവിനെതിരെ പൊലീസ് കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

തേനാംപേട്ടിയിലെ സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ധ്രൂവിന്റെ കാര്‍ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ശക്തമായ ഇടിയില്‍ ഓട്ടോ ഡ്രൈവറുടെ കാലിനാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. അതേസമയം, ധ്രുവ് അമിതമായി
മദ്യപിച്ചിരുന്നതായും പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :