വൈറലായി തീവണ്ടിയിലെ ഗാനം

തിങ്കള്‍, 16 ഏപ്രില്‍ 2018 (13:56 IST)

മായനദിയ്ക്ക് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന  തീവണ്ടി എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. 'ജീവാംശമായി’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന അക്ഷേപഹാസ്യ രൂപത്തിലുള്ള ചിത്രമാണ് തീവണ്ടി. 
 
ഹരിനാരായണന്‍ ബി കെ എഴുതിയിരിക്കുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോനാണ്. ഹരിശങ്കറും ശ്രേയ ഘോഷാലുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തൊഴിൽ രഹിതായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
 
ഒരു ചെയിൻ സ്മോക്കർ കൂടിയാണ് ബനീഷ്. ഒരു അക്ഷേപഹാസ്യമായ ചിത്രമായ തീവണ്ടി നർമ്മത്തിന് പ്രധാന്യം നൽകുന്ന ചിത്രമാണിത്. ചാന്ദിനി ശ്രീധരാണ് ചിത്രത്തിലെ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇന്ത്യയിലെ മുസ്‌ലീങ്ങൾ രാമക്ഷേത്രം തകർത്തിട്ടില്ല: മോഹൻ ഭാഗവത്

ഇന്ത്യയിലെ മുസ്‌ലിങ്ങൾ രാമക്ഷേത്രം തകർത്തിട്ടില്ലെന്ന് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്. ...

news

ഞാന്‍ രണ്ടു പെണ്‍കുട്ടികളുടെ പിതാവ്; യുവാക്കളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ജോയ്‌ മാത്യു

രാജ്യത്തെ ഞെട്ടിച്ച കത്തുവ, ഉന്നാവോ പീഡനക്കേസുകളില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ...

news

‘ഇത് തെമ്മാടിത്തരം; അവര്‍ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു’; വ്യാജ ഹര്‍ത്താലിനെതിരെ പാര്‍വതി

കത്തുവയയില്‍ എട്ട് വയസുകാരി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ...

news

‘എത്ര ഭീഷണി ഉണ്ടായാലും പിന്മാറില്ല, ഈ പോരാട്ടം അഞ്ച് വയസ്സുള്ള എന്റെ മകള്‍ക്കു വേണ്ടി കൂടി’ - ദീപിക പറയുന്നു

ഭീഷണികള്‍ എത്ര ഉണ്ടായാലും കത്തുവയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ...

Widgets Magazine