അഞ്ചുവയസുകാരിയുടെ മൂത്രത്തിൽ ബീജം, ഞെട്ടിത്തരിച്ച് കുടുംബം! - സംഭവം പാലക്കാട്

അപർണ| Last Modified ശനി, 15 സെപ്‌റ്റംബര്‍ 2018 (08:54 IST)
വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ അഞ്ചുവയസുകാരിയുടെ മൂത്രത്തിൽ ബീജമുണ്ടെന്ന് ലാബ് റിപ്പോർട്ട്. വിശദമായ പരിശോധനയ്ക്കൊടുവിൽ ലാബ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് കണ്ടെത്തി. പാലക്കാട് ആണ് സംഭവം.

വയറുവേദനയെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ പെൺകുട്ടിയുടെ മൂത്ര പരിശോധനയില്‍ സംഭവിച്ച പിഴവാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മൂത്ര പരിശോധനാ ഫലത്തില്‍ പുരുഷ ബീജം ഉണ്ടെന്ന് കണ്ടെത്തിയതായി നഗരസഭയ്ക്ക് കീഴിലെ ഡയറാ സ്ട്രീറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ റിപ്പോര്‍ട്ടിലായിരുന്നു സൂചിപ്പിച്ചത്.

കുട്ടിയുടെ മൂത്രം പരിശോധിച്ച ലാബ് അധികൃതര്‍ കുട്ടിയുടെ മൂത്രത്തില്‍ പുരുഷ ബീജം ഉണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഇക്കാര്യം കുട്ടിയുടെ വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തുകയായിരുന്നു. ജില്ലാ ആശുപത്രി ലാബില്‍ നടത്തിയ പരിശോധനയില്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന് തെളിയുകയായിരുന്നു.

സംശയകരമായി ഒരു കാര്യം ശ്രദ്ധയില്‍ പെടുമ്പോള്‍ തന്നെ അത് വീണ്ടും പരിശോധന നടത്തി തെളിയിക്കുന്നതിന് പകരം അനാവശ്യ ആശങ്കകള്‍ ഉണ്ടാക്കിയ ലാബ് അധികൃതരുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :