പന്നിപ്പനിയെ കുറിച്ച് അറിഞ്ഞിരിക്കൂ

WEBDUNIA|
PRO
പന്നിപ്പനി എന്ന ഭൂഖണ്ഡാന്തര പകര്‍ച്ചവ്യാധി ഇന്ത്യയിലും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇതെ കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്‍ഫ്ലുവന്‍സ എ (എച്ച്1 എന്‍ 1) എന്ന വൈറസാണ് പന്നിപ്പനിക്ക് കാരണമാവുന്നത്.

പന്നിപ്പനി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. ശരിയായ സമയത്ത് ചികിത്സ ലഭിച്ചവര്‍ക്കെല്ലാം രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളിലെ രോഗ ലക്ഷണങ്ങള്‍

കുട്ടികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുക, വേഗത്തില്‍ ശ്വാസോച്ഛ്വാസം ചെയ്യുക, കടുത്ത ച്ഛര്‍ദ്ദി, ചര്‍മ്മത്തിന്റെ നിറത്തില്‍ വ്യത്യാസം, ഉണര്‍ന്നെഴുന്നേല്‍ക്കാനും കളിക്കാനും മടി, അസ്വസ്ഥത കാരണം എടുക്കാന്‍ സമ്മതിക്കാതിരിക്കുക, പനിയുടെ ലക്ഷണങ്ങള്‍ മാറിയാലും പിന്നീട് കഫത്തോടുകൂടിയ കടുത്ത പനി വരിക തുടങ്ങിയവയെല്ലാം വൈറസ്ബാധയുടെ ലക്ഷണങ്ങളായി കരുതാം.

മുതിര്‍ന്നവരിലെ രോഗ ലക്ഷണങ്ങള്‍

ശ്വാസതടസ്സം, നെഞ്ചിലും അടിവയറ്റിലും വേദനയും ഭാരവും തോന്നുക, പെട്ടെന്നുള്ള തലകറക്കം, കടുത്തതോ നിലനില്‍ക്കുന്നതോ ആയ ച്ഛര്‍ദ്ദി, പ്നിയുടെ ലക്ഷണങ്ങള്‍ മാറിയാലും പിന്നീട് കഫത്തോടു കൂടി കടുത്ത പനി വരിക. ഇവയെല്ലാമാണ് മുതിര്‍ന്നവരിലെ വൈറസ്ബാധയുടെ ലക്ഷണമായി എടുത്തുപറയാന്‍ സാധിക്കുന്നത്.

ആത്സ്മ രോഗികളിലും ഗര്‍ഭിണികളിലും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലും വയസ്സായവരിലും വൈറസ് ബാധിക്കാനുള്ള കൂടുതല്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഗര്‍ഭിണികള്‍ക്ക് ടാമിഫ്ലൂ, റെലെന്‍സ എന്നീ മരുന്നകള്‍ നല്‍കുന്നത് പ്രശ്നമുണ്ടാക്കില്ല എന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസോസിയേഷന്‍ ജേര്‍ണലില്‍ വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :