പകര്‍ച്ചപ്പനി നിയന്ത്രണത്തിന് മോണിറ്ററിംഗ് സെല്ലുകള്‍ തുറക്കുമെന്ന് മന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്ലുകള്‍ തുറക്കും. കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫുകളെയും നിയമിക്കുമെന്നും ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.

ഇന്നലെ സംസ്ഥാനത്ത് പനിബാധിച്ച് അഞ്ച് പേര്‍ മരിച്ചു.മെഡിക്കല്‍ കോളേജുകളില്‍ പനിബാധിതര്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ തുടങ്ങും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 30 കിടക്കകളും ഐസിയു സൗകര്യവുമുള്ള രണ്ട് വാര്‍ഡുകളാണ് പ്രവര്‍ത്തിക്കുക.

എസ്എടി ആശുപത്രിയില്‍ രണ്ട് പനി വാര്‍ഡുകളും ആരംഭിക്കും. മെഡിക്കല്‍ കോളേജിലും എസ്എടിയിലും കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫുകളെയും നിയമിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ 4 ടെക്‌നിഷ്യന്മാരെയും രണ്ട് പ്ലേറ്റ്‌ലറ്റ് ഇന്‍ക്യുബേറ്ററും ഏര്‍പ്പെടുത്തും. താലൂക്ക് ആശുപത്രികളിലും പ്ലേറ്റ്‌ലെറ്റ് ഇന്‍ക്യുബേറ്റര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :