എയ്ഡ്സ് നിയന്ത്രിക്കാന്‍ പദ്ധതി

PROPRO
ലോകത്തിന് തന്നെ ഭീതി പടര്‍ത്തുന്ന രോഗമാണ് എയ്ഡ്സ്. സ്ഥായിയായി ചികിത്സിച്ച് മാറ്റാ‍വുന്ന തരത്തില്‍ ഈ രോഗത്തിന് ഒരു മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. എന്നാല്‍, തത്വാധിഷ്ഠിതമായി ,ഈ രോഗം ഒരു ദശാബ്ദം കൊണ്ട് ഉന്മൂലനം ചെയ്യാനാകുമെന്ന് പുതുതായി പുറത്തിറക്കിയ ഗവേഷണ ഫലത്തില്‍ പറയുന്നത്.

എയ്ഡ്സ് വ്യാപകമായി പടരുന്ന രാജ്യങ്ങളിലിലെ ജനങ്ങള്‍ പതിവായി പരിശോധന നടത്തുകയും ചികിത്സിക്കുകയും ചെയ്യണമെന്നാണ് മാതൃകയില്‍ പറയുന്നത്. എയ്ഡ്സിനെ പ്രതിരോധിക്കാന്‍ ഇത് സഹായകമാണ്. എന്നാല്‍, കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല ഇത് പറയുന്നത്. കണക്ക് കൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് ഇത് പറയുന്നത്.

വളരെ പ്രതീക്ഷയുണര്‍ത്തുന്നതാണ് പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങളെന്ന് ലോകാരോഗ്യ സംഘടനയിലെ എയ്ഡ്സ് ചികിത്സാ വിദഗ്ദ്ധന്‍ ചാര്‍ലി ഗില്‍ക്സ് പറഞ്ഞു. “ ചെറിയ കാലയളവിനുള്ളില്‍ നമുക്ക് എയ്ഡ്സിനെ തുരത്താന്‍ പഠനത്തില്‍ വെളിപ്പെട്ട കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് വഴി കഴിയും”

ദക്ഷിണാഫ്രിക്ക, മലാവി എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗില്‍ക്സും സഹപ്രവര്‍ത്തകരും പഠനം നടത്തിയത്. ജനങ്ങളെ എല്ലാ വര്‍ഷവും പരിശോധനയ്ക്ക് വിധേയമാക്കുകയും എച്ച് ഐ വി ബാധ കണ്ടെത്തിയാല്‍, അവര്‍ രോഗബാധിതരല്ലെങ്കില്‍ പോലും അവര്‍ക്ക് മരുന്ന് നല്‍കണമെന്നും പഠനത്തില്‍ പറയുന്നു. ഇങ്ങനെ ചെയ്താല്‍ പത്ത് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ എച്ച് ഐ വി ബാധ 95 ശതമാനവും നിയന്ത്രണ വിധേയമാക്കാന്‍ വിധേയമാക്കാന്‍ കഴിയുമെന്ന് പഠനം പറയുന്നു.

ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ 2008നും 2050നും ഇടയ്ക്ക് എയ്ഡ്സ് ബാധ മൂലമുള്ള മരണസംഖ്യ ഗണ്യമായി കുറയ്ക്കാനാവുമെന്ന് പഠനം പറയുന്നു. എന്നാല്‍, ഇതിനായി വന്‍ തുക ചെലവാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ മൂന്ന് ദശലക്ഷം പേരാണ് എയ്ഡ്സ് മരുന്നുകള്‍ കഴിക്കുന്നത്. ഏഴ് ദശലക്ഷം പേര്‍ ഇപ്പോഴും ചികിത്സ ലഭ്യമല്ലാതെ കഴിയുന്നു. ലോകമെമ്പാടുമായി നിലവില്‍ 33 ദശലക്ഷം പേര്‍ എയ്ഡ്സ് ബാധിതരായുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം.




WEBDUNIA| Last Modified വ്യാഴം, 4 ഡിസം‌ബര്‍ 2008 (18:24 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :