എയിഡ്സ് ചികിത്സിക്കാന്‍ പുതുവിദ്യ

PROPRO
ലോകത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന രോഗമാണ് എയ്ഡ്സ്. കോടിക്കണക്കിന് പേരാണ് ഈ രോഗം മൂലം ലോകമെമ്പാടുമായി കഷ്ടപ്പെടുന്നത്.

എന്നാല്‍, ജര്‍മ്മനിയില്‍ എയിഡ്സ് രോഗിയെ സാങ്കേതികമായി സുഖപ്പെടുത്തിയെന്ന ഡോക്‍ടര്‍മാരുടെ വെളിപ്പെടുത്തല്‍ എയിഡ്സ് ചികിത്സാ രംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. അതേസമയം, എയിഡ്സ് രോഗികളില്‍ ഒരു ശതമാനത്തെ മാത്രമേ ഇങ്ങനെ സുഖപ്പെടുത്താനാകൂ എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ബെര്‍ലിനിലെ ചാര്‍ലി ആശുപത്രിയിലെ ജെരോ ഹുട്ടര്‍, എകാര്‍ഡ് തീല്‍ എന്നീ രക്താര്‍ബുദ ചികിത്സാ വിദഗ്ദ്ധരാണ് എയിഡ്സ് രോഗിയെ സുഖപ്പെടുത്തിയത്. അമേരിക്കയില്‍ നിന്നുളള 42 കാരാനായ എയിഡ്സ് രോഗിയെ ആണ് മജ്ജ മാറ്റിവയ്ക്കലിലൂടെ സുഖപ്പെടുത്തിയത്.

ചിലര്‍ക്ക് എച്ച് ഐ വിയെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് 1990 കളില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം പ്രതിരോധശേഷിയുളളവരില്‍ വൈറസിന് ശ്വേതരക്താണുക്കളെ നശിപ്പിക്കാനാവില്ല. ഇവരില്‍ ജനിതക ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റം ആണ് എയ്ഡ്സിനെ പ്രതിരോധിക്കുന്നത്.

യൂറോപ്പുകാരില്‍ ഒരുശതമാനത്തിന് ഇങ്ങനെ ജനിതക മാറ്റം സംഭവിക്കുന്നുണ്ടെന്നും ഇവര്‍ക്ക് എയ്ഡ്സിനെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മാതാപിതാക്കളില്‍ നിന്നുമാണ് ഈ പ്രതിരോധ ശക്തി ലഭിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

WEBDUNIA|
എയ്ഡ്സ് രോഗിയായ രക്താര്‍ബുദരോഗിയെ ചികിത്സിച്ചപ്പോള്‍ എച്ച് ഐ വി പ്രതിരോധ ശേഷിയുള്ള വ്യക്തിയില്‍ നിന്ന് മജ്ജ എടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ വിജയിച്ചു. ഇത് രോഗിയില്‍ മാറ്റിവച്ചപ്പോള്‍ അയാളിലെ എച്ച് ഐ വി ബാധ അകലുകയും ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :