തുടയുടെ സൌന്ദര്യം ഇനിയൊരു പ്രശ്നമല്ല!

തുട, സൌന്ദര്യം, ആരോഗ്യം, കൊഴുപ്പ്, Thigh, Beauty, Health, Fat
Last Modified വെള്ളി, 14 ജൂണ്‍ 2019 (17:32 IST)
നമ്മുടെ ശരീരത്തില്‍ ഏറ്റവും വേഗത്തില്‍ കൊഴുപ്പടിയുന്ന ഇടങ്ങളിലൊന്നാണ് തുട. ശരീരത്തിലെ ടോക്സിന്‍സ് തുടയിലാണ് അടിയുക എന്നതാണ് ഇതിന് പ്രധാന കാരണം. ഇത്തരത്തില്‍ തുടയില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ആരോഗ്യത്തിന് അത്യന്തം ദോഷകരമാണ്. ഈ കൊഴുപ്പ് ശരീരത്തില്‍ നിന്നും പുറന്തള്ളേണ്ടത് എങ്ങനെ എന്ന് ചിന്തിച്ച് കുഴങ്ങിയോ? എന്നാല്‍ വഴിയുണ്ട്.

വെള്ളം ധാരാളമായി കുടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ഇത് വലിയ അളവില്‍ സഹായിക്കും. കൊഴുപ്പ് കുറയ്ക്കുന്നതിനായി ഭക്ഷണം കഴിക്കാതിരിക്കുക എന്നത് നല്ല ശീലമല്ല. ഇത് ചിലപ്പോള്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. പ്രാതല്‍ ഒരിക്കലും ഒഴിവാക്കാതിരിക്കുക. ഭക്ഷണം ചെറിയ അളവില്‍ ഇടവിട്ട നേരങ്ങളില്‍ കഴിക്കുന്നതാണ് ഉത്തമം.

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. തുടകളിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ നടത്തം ഒരു നല്ല വ്യായാമം ആണ്. ഇത് ശരീരത്തിന് മൊത്തത്തില്‍ തന്നെ ഉന്മേഷം നല്‍കും. കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നതും തുടകളിലെ കൊഴുപ്പകറ്റാന്‍ ഉത്തമമാണ്. യോഗ ശീലമാക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരം കാണും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :