രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ബ്രെഡ് ആണോ ഭക്ഷണം? ഇതൊന്ന് വായിച്ചുനോക്കിയിട്ട് ആ ശീലം തുടരണമോ എന്ന് ചിന്തിക്കൂ...

തിങ്കള്‍, 28 മെയ് 2018 (14:50 IST)

ബ്രെഡ്, ബട്ടര്‍, റോട്ടി, റൊട്ടി, ബണ്‍, ജാം, Bread, Health

രാവിലെയും രാത്രിയും വേണമെങ്കില്‍ ഉച്ചയ്ക്കും എന്നുവേണ്ട, വിശക്കുമ്പോഴുമെല്ലാം എല്ലാവരും കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. പാശ്ചാത്യരുടേതുപോലെ തന്നെ ഇന്ത്യക്കാര്‍ക്കും, എന്തിന് മലയാളികളുടെ പോലും പതിവ് ഭക്ഷണമായിക്കഴിഞ്ഞിരിക്കുന്നു ബ്രെഡ്. എന്നാല്‍ അറിഞ്ഞോളൂ... ബ്രെഡ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് ചില പഠനങ്ങള്‍ പറയുന്നത്. 
 
മിക്ക ആളുകളും പ്രാതലിനാണ് ബ്രെഡ് ഉപയോഗിക്കാറുള്ളത്. രാജാവിനെപ്പോലെയായിരിക്കണം പ്രാതലെന്ന പഴയ സങ്കല്‍പത്തിന് ഇത് ചേരില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രെഡില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണെന്നും ഇതില്‍ നിന്ന് ഫൈബറോ ധാതുക്കളോ ലഭിക്കില്ലെന്നും പറയുന്നു. ഈ ഗുണങ്ങള്‍ ലഭ്യമാകണമെങ്കില്‍ നാരുകള്‍ അടങ്ങിയ ഗോതമ്പു ബ്രെഡാണ് ഉത്തമമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
സധാരണ ബ്രെഡില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. സ്വീറ്റ് ബ്രെഡ് എന്ന ലേബലില്‍ വരുന്നതിലാവട്ടെ പഞ്ചസാരയും കൂടുതലാണ്. ഇതു രണ്ടുമാകട്ടെ ആരോഗ്യത്തിന് നല്ലതല്ലെന്നതാണ് വസ്തുത. 
 
തടി വര്‍ദ്ധിപ്പിക്കുന്ന ഒരു ഭക്ഷണവസ്തു കൂടിയാണ് ബ്രെഡ് എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേസമയം, പച്ചക്കറികള്‍ ഉള്ളില്‍ വച്ചു കഴിയ്ക്കുന്നതും ഗോതമ്പ് ബ്രെഡ് ഉപയോഗിക്കുന്നതും നല്ലതാണെന്നും പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

അമിതമായാൽ അമൃത് മാത്രമല്ല വെള്ളവും പണിതരും

ധാരാളം വെള്ളം കുടിക്കണമെന്ന് പറയാത്തവരായി ആരും തന്നെ കാണില്ല. വെള്ളം കുടിക്കുന്നതിന്റെ ...

news

മത്തി കഴിച്ചാൽ ബുദ്ധി വികസിക്കുമോ ?

മലയാളികൾക്ക് പ്രിയപ്പെട്ട മത്സ്യമാണ് മത്തി. ചാള എന്നാണ് കേരളത്തിന്റെ തെക്കുഭാഗത്തേക്ക് ...

news

ഇത്തരത്തിലുള്ള 5 സന്ദേശങ്ങള്‍ അവള്‍ അയക്കാറുണ്ടോ ?; എങ്കില്‍ സെക്‍സാണ് ലക്ഷ്യം!

ബന്ധങ്ങളെ വളര്‍ത്താനും തളര്‍ത്താനും ഫോണ്‍ സംഭാഷണങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും സാധിക്കും. ...

news

കുട്ടികൾക്ക് പനിവന്നാൽ ശ്രദ്ധിക്കേണ്ടത് ഈ 5 കാര്യങ്ങൾ

ഇനി വാരാൻ പോകുന്നത് മഴക്കാലമാണ്. മഴക്കാലം പനിയുടേയും രോഗങ്ങളുടേയും കാലംകൂടിയാണ്. അതിനാൽ ...

Widgets Magazine