Widgets Magazine
Widgets Magazine

മറക്കാതിരിക്കാന്‍ ഓടിയാല്‍ മതി, അല്ലെങ്കില്‍ ജിമ്മില്‍ പോകൂ...

ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (17:39 IST)

Widgets Magazine
വ്യായാമം, ഓര്‍മ്മ, ആരോഗ്യം

ഓര്‍മ്മ എന്നത് മനുഷ്യനേ സംബന്ധിച്ച് വലിയൊരു കാര്യമാണ്. അനുഗ്രഹമാകുന്നതുപോലെ തന്നെ അല്ലെങ്കില്‍ അതിലും വലിയ പ്രശ്നമാണ് മറവി മനുഷ്യന് ഉണ്ടാക്കുന്നത്. ഓര്‍മ്മ ശക്തി കൂടുതല്‍ കാലം നിലനിര്‍ത്തുന്നതെങ്ങനെ എന്ന് ആരോഗ്യ ശാസ്ത്രം പല പ്രീക്ഷണങ്ങളും നടത്താറുണ്ട്. അതിന്റെ ഫലമായി ആവശ്യത്തിന് ഒമേഗ 3 സപ്ളിമെന്റുകളും തലച്ചോറിനു ട്രെയിനിങ്ങും നല്‍കിയാല്‍ ഓര്‍മശക്തി ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ചില പഠനങ്ങള്‍ പറയുകയുണ്ടായി.
 
എന്നാല്‍ അതൊന്നും അധികം കാലം ആയുസില്ലാത്ത പ്രയത്നങ്ങളാണ്. എന്നാല്‍ ഓടുക, നീന്തല്‍, സൈക്ളിങ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇക്കാര്യം മറ്റ് പഠനങ്ങളും സ്ഥിരീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ വെയ്റ്റ് ലിഫ്റ്റിങ്, പുഷ് അപ്, സിറ്റ് അപ് തുടങ്ങിയ റെസിസ്റ്റന്‍സ് വ്യായാമങ്ങള്‍ ഓര്‍മ്മശക്തിയേ നന്നായി തന്നെ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. 
 
അറ്റ്ലാന്റയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത് ദിവസവും കുറഞ്ഞത് 20 മിനിട്ടെങ്കിലും ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുകയാണെങ്കില്‍ ദീര്‍ഘനാള്‍ ഓര്‍മശക്തി നിലനില്‍ക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ആക്ട സൈക്കോളജിക്ക എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
 
29 സ്ത്രീകളും 17 പുരുഷന്‍മാരും അടങ്ങിയ 46 പേരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ വെളിപ്പെട്ടത്. മുഴുവന്‍ ആള്‍ക്കാര്‍ക്കും കംപ്യൂട്ടര്‍ സ്ക്രീനില്‍ 90 ചിത്രങ്ങള്‍ കാട്ടിക്കൊടുത്തു. പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രല്‍ എന്നീ ഗ്രൂപ്പുകളായി വിഭജിച്ച് ഈ ചിത്രങ്ങള്‍ ഓര്‍ത്തെടുക്കാനും ഇവരോട് അവശ്യപ്പെട്ടു.  
 
തുടര്‍ന്ന് ആക്ടീവ്, പാസീക് ഗ്രൂപ്പുകളായി തിരിച്ച ഇവര്‍ക്ക് കാലുകള്‍ കൊണ്ട് വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങളും നല്‍കി. ആക്ടീവ് ഗ്രൂപ്പിനോട് കാലുകള്‍ നീട്ടാനും ഓരോ കാലും 50 പ്രാവശ്യം സങ്കോചിപ്പിക്കാനും നിര്‍ദേശിച്ചു. പാസീവ് ഗ്രൂപ്പിനോട് ചെയറിലിരുന്ന് കൊണ്ട് മെഷീനില്‍ അവരുടെ കാലുകള്‍ ചലിപ്പിക്കാനും ആവശ്യപ്പെട്ടു.
 
രണ്ടു ദിവസത്തിനു ശേഷം ആദ്യം കാണിച്ച 90 ചിത്രങ്ങള്‍ക്കൊപ്പം തന്നെ പുതിയ 90 ചിത്രങ്ങളും കൂടി കൂട്ടിയോജിപ്പിച്ച് കാണിച്ചു കൊടുടത്തു. ആക്ടീവ് ഗ്രൂപ്പ് 60 ശതമാനം ചിത്രങ്ങള്‍ ഓര്‍ത്തപ്പോള്‍ പാസീവ് ഗ്രൂപ്പിന് 50 ശതമാനം ചിത്രങ്ങളാണ് ഓര്‍ത്തെടുക്കാന്‍ സാധിച്ചത്. അതിനാല്‍ പറഞ്ഞു വരുന്നതെന്തെന്നാല്‍ ജിമ്മില്‍ പോയാല്‍ രണ്ടുന്‍ണ്ട് കാര്യം എന്നാണ്. അതായത് മസിലുരുട്ടാം കൂട്ടത്തില്‍ ഓര്‍മ്മയും കൂട്ടാം. എത്ര മനോഹരമായ കണ്ടുപിടുത്തം അല്ലെ?
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

സ്പെയിനിലും എബോളായെത്തി; ആഫ്രിക്കയില്‍ മരണം 3,500 കടന്നു

മാരകമായ എബോളാ രോഗബാധ ഒടുവില്‍ സ്പെയിനിലുമെത്തി. ആഫ്രിക്കന്‍ വന്‍കരയ്ക്കു പുറത്തുള്ള ആദ്യ ...

news

എയിഡ്സിന്റെ പിറവി കോംഗോയില്‍, വളര്‍ത്തിയത് ബെല്‍ജിയം!

ലോകത്ത് മനുഷ്യ രാശിക്ക് ഇന്നേവരെ പിടിതരാതെ വിനാശം വിതയ്ക്കുന്ന എയിഡ്സ് രോഗത്തിന്റെ ഉത്ഭവം ...

news

ടെറ്റനസിനേ സൂക്ഷിച്ചില്ലെങ്കില്‍ മരണം ഉറപ്പ്!

മുറിവു സംഭവിക്കുമ്പോഴും ആണിയോ മറ്റോ ദേഹത്ത്‌ തുളച്ചു കയറുമ്പോഴും ഡോക്ടര്‍മാര്‍ ...

news

എച്ച്‌ഐവിയേക്കാള്‍ ഭീകരനായ പുതിയ ബാക്ടീരിയ രംഗത്ത്

ലോകം എച്ച്‌ഐവി ഭീതിയില്‍ നിന്ന് ഇനിയും മുക്തമാകാതിരിക്കുന്നതിനു പിന്നാലെ ലോകത്തേ ...

Widgets Magazine Widgets Magazine Widgets Magazine