Widgets Magazine Widgets Magazine
Widgets Magazine

ആയുര്‍വേദത്തിലേക്ക് വരൂ, ലിവര്‍ സിറോസിസിന് പ്രതിവിധിയുണ്ട് !

ബുധന്‍, 24 ഓഗസ്റ്റ് 2016 (14:19 IST)

Widgets Magazine
ayurveda, Liver Cirrhosis, health, alcoholism ആയുര്‍വേദം, ലിവര്‍ സിറോസിസ്, ആരോഗ്യം, മദ്യപാനം

അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ നമ്മുടെ ശരീരത്തില്‍ നിര്‍വഹിക്കുന്ന അവയവമാണ് കരള്‍. ശരീരത്തിലെ രാസനിര്‍മാണശാല എന്നാണ് കരള്‍ അറിയപ്പെടുന്നത്. 30,000 കോടിയോളം വരുന്ന ഹെപ്പാറ്റോ കോശങ്ങള്‍കൊണ്ടാണ് കരള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. രക്തവും പിത്തനീരും നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന കരളില്‍ പതിനായിരക്കണക്കിന് സൂക്ഷ്മനാളികളാണ് ഉള്ളത്. ‘യകൃത്’ എന്ന് ആയുര്‍വേദത്തില്‍ സൂചിപ്പിക്കുന്ന കരളിന് ചുവപ്പ് കലര്‍ന്ന ഇരുണ്ട തവിട്ട് നിറമാണുള്ളത്.
 
എന്നാല്‍ ആ കരളിനെ എന്നന്നേക്കുമായി തകര്‍ക്കുന്ന മാരകമായ അസുഖമാണ് കരള്‍വീക്കം അഥവാ ലിവര്‍ സിറോസിസ് എന്നറിയപ്പെടുന്നത്. കരളിലെ കോശങ്ങള്‍ നശിച്ച് അവിടെ സ്‌കാര്‍സ് രൂപപ്പെടുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. ഇതുമൂലം കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ഞരമ്പുകളില്‍ തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് പ്ലീഹയുടെ വലുപ്പം വര്‍ദ്ധിക്കുകയും അതുമൂലം അന്നനാളത്തിലെ ഞരമ്പുകള്‍ വീര്‍ത്തു പൊട്ടി രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. 
 
അമിതമായ തോതിലുള്ള മദ്യപാനത്തെ തുടര്‍ന്നാണ് സാധാരണയായി കരള്‍രോഗങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇത്തരക്കാരില്‍ ആദ്യമത്തെുന്ന കരള്‍ രോഗമാണ് ഫാറ്റി ലിവര്‍. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തില്‍ കരളിന്റെ സ്വാഭാവിക തവിട്ടുകലര്‍ന്ന ചുമപ്പുനിറം മാറി വെളുത്തുതുടങ്ങും. പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നടത്തുകയും മദ്യപാനം പൂര്‍ണമായി നിര്‍ത്തുകയും ചെയ്താല്‍ ഈ അസുഖത്തില്‍ നിന്നും രക്ഷനേടാന്‍ കഴിയും.
 
എന്നാല്‍ പരിഹരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കരളിനെ ബാധിക്കുന്ന കോശനാശമാണ് സിറോസിസ്. മദ്യപാനം തന്നെയാണ് ഇതിന്റേയും പ്രധാനകാരണം. ഈ രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ വയര്‍ വീര്‍ക്കുക, തൂക്കം കുറയുക, വായിലൂടെയും മൂക്കിലൂടെയും മലത്തിലൂടെയും രക്തം വരുക, വയറില്‍ വെള്ളം കെട്ടിനില്‍ക്കുക എന്നീ ലക്ഷണങ്ങളുണ്ടാകും. ഈ അവസ്ഥ മസ്തിഷ്കത്തെ ബാധിക്കുകയും തുടര്‍ന്ന് രോഗി അബോധാവസ്ഥയിലാകുകയും ചെയ്യുന്നു. സിറോസിസ് ബാധിക്കുന്നതോടെ എല്ലാ കഴിവുകളും കരളിന് നഷ്ടപ്പെടുകയും ചെയ്യും.
 
ഇത്തരം രോഗികള്‍ക്ക് ഔഷധങ്ങളുടെ കൂടെ നസ്യം, ലേപനം, അഞ്ജനം, തളം എന്നിങ്ങനെയുള്ള വിശേഷ ചികിത്സകളും വിവിധ ഘട്ടങ്ങളിലായി നല്‍കാറുണ്ട്. അതോടൊപ്പം തന്നെ വിവിധ തരം ഔഷധക്കഞ്ഞികളും ചികിത്സയുടെ ഭാഗമായി നല്‍കും. തിപ്പലി, ബ്രഹ്മി, ചിറ്റമൃത്, നന്നാറി, പ്ലാശ്, കൊന്ന,തഴുതാമ, തകരവേര്,  കിരിയാത്ത്, നെല്ലിക്ക, മഞ്ഞള്‍,  കീഴാര്‍നെല്ലി, കറ്റാര്‍വാഴ, കോവല്‍, കടുക്രോഹിണി,പര്‍പ്പടകപ്പുല്ല്, ഇരട്ടിമധുരം തുടങ്ങിയവയും ഇത്തരം അസുഖമുള്ളവര്‍ക്ക് നല്‍കുന്ന ഔഷധങ്ങളാണ്.
 
ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ ആയുര്‍വേദം മദ്യത്തെ വിഷമായാണ് കാണുന്നത്. അതുകൊണ്ടു തന്നെ മദ്യപാനം ഒഴിവാക്കാതെയാണ് ഈ ചികിത്സകളെല്ലാം നടത്തുന്നതെങ്കില്‍ അത് കരളിന് ഫലപ്രദമാകില്ല. മുന്തിരി, രാമച്ചം, പിപ്പലി, അത്തിമരത്തിന്റെ തളിരിലകള്‍, നാഗപുഷ്പം, കരിങ്കൂവളക്കിഴങ്ങ്, കായം, കുരുമുളക്, ഏലക്ക, കുമ്പളങ്ങ, തഴുതാമ,താമരത്തണ്ട്, ചന്ദനം എന്നിവ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്നവയാണ്. 
 
പോഷകനില സംരക്ഷിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളും ഔഷധത്തോടൊപ്പം കരള്‍രോഗികള്‍ക്ക് കൊടുക്കേണ്ടതാണ്. നന്നായി ദഹിക്കുന്ന ഭക്ഷണം പലതവണയായി കഴിക്കാന്‍ ശ്രമിക്കണം. റാഗി, ഓട്സ്,  ചെറുപയര്‍, കഞ്ഞി, പച്ചക്കറി സൂപ്പുകള്‍, മലര്, പഴച്ചാറുകള്‍, പടവലം, വാഴപ്പിണ്ടി, വെള്ളരി, കുമ്പളം, ഉരുളക്കിഴങ്ങ്, ഇലക്കറികള്‍ എന്നിവയും ഭക്ഷണത്തിലുള്‍പ്പെടുത്തണം. കൊഴുപ്പ്, കൃത്രിമ നിറങ്ങള്‍ എന്നിവ ചേര്‍ന്ന ഭക്ഷണം,  കാപ്പി, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കടുപ്പം കൂടിയ ചായ, അച്ചാറുകള്‍, പപ്പടം എന്നിവ ഒഴിവാക്കണം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

മസില്‍ വലിയ കാര്യമാണെങ്കിലും സംഗതി എളുപ്പമല്ല; മസിലുകള്‍ക്ക് എങ്ങനെ കരുത്തുണ്ടാക്കാം ?

ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സമ്പത്തെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ...

news

മരണഭീതി വിതയ്ക്കുന്ന കൊളസ്ട്രോളിനെ ഇല്ലാതാക്കാം, മരുന്നുകള്‍ ഇല്ലാതെ തന്നെ!

കാലത്തിന്റെ പോക്കനുസരിച്ച്, ജീവിതരീതികളിലെ മാറ്റമനുസരിച്ച് മനുഷ്യരുടെ ആരോഗ്യവും ...

news

ഈ സംശയങ്ങളെല്ലാം തീര്‍ത്ത ശേഷം മാത്രം വിവാഹിതരാകൂ; ഇല്ലെങ്കില്‍....

ഇരുവരും ആരോഗ്യപരമായി പെര്‍ഫക്ട് ആണെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളോ ...

Widgets Magazine Widgets Magazine