മധുരം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ? എന്നാല്‍, അല്പം വ്യത്യസ്തമായ മധുര പലഹാരം പരീക്ഷിക്കാന്‍ തയാറായിക്കൂടേ? അങ്ങനെയുള്ളവര്‍ക്കായി ഇതാ ഈന്തപ്പഴ പുഡിംഗ്.
ആവശ്യമായവ
ഈന്തപ്പഴം(കുരുവില്ലാത്തത്) ഒരു ചെറിയ പാക്കറ്റ്
വെണ്ണ 100 ഗ്രാം
മൈദ ഒരു കപ്പ്(100 ഗ്രാം)
പാല് ചേര്‍ക്കാന്‍ ആവശ്യത്തിന്
മുട്ട രണ്ടെണ്ണം
ബേക്കിംഗ് പൌഡര്‍ ഒരു ടീസ്പൂണ്‍
ഓറഞ്ച് രണ്ടെണ്ണം
പഞ്ചസാര അര കപ്പ്
ഏലയ്ക്കാപ്പൊടി അര കപ്പ്
തയാറാക്കുന്ന വിധം
ഈന്തപ്പഴം ചെറു കഷണങ്ങളായി മുറിക്കുക. ഇത് വെണ്ണ പുരട്ടിയ പാത്രത്തിലിടുക. ഇനി ഓറഞ്ച് ചെറു കഷണങ്ങളാക്കി ഈന്തപ്പഴത്തിന് മുകളിലിടുക. ശേഷം വെണ്ണയും ബേക്കിംഗ് പൌഡറും തമ്മില്‍ കലര്‍ത്തുക. പഞ്ചസാരയും ചേര്‍ത്ത ശേഷം നന്നായി അടിച്ച മുട്ടയും മാവും ഏലയ്ക്ക പൊടിയും വെണ്ണയും തമ്മില്‍ കലര്‍ത്തിയ ശേഷം ആവശ്യമായ പാലും ചേര്‍ക്കുക. ഇവയെല്ലാം കൂടി ഓവനില്‍ വച്ച് സ്വര്‍ണ്ണ നിറമാകുന്നത് വരെ ചൂടാക്കുക.