എന്താണ് ചാത്തനേറ് ?; ഈ വിശ്വാസങ്ങളില്‍ ഭയപ്പെടേണ്ടതുണ്ടോ ?

വെള്ളി, 6 ഏപ്രില്‍ 2018 (12:17 IST)

Widgets Magazine
Astrology , Belief , ghost , പ്രേതം, ചാത്തന്‍, കുട്ടി ചാത്താന്‍, ചാത്തനേറ്, ഭൂതം, മാടന്‍ , ഒടിയന്‍, പൊട്ടി, യെക്ഷി, വടയെക്ഷി, മറുത

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇടകലര്‍ന്ന ആരാധന രീതികളാണ് ഭാരതീയരുടേത്. ഈശ്വരനെ ആരാധിക്കുന്നതിനൊപ്പം പ്രപഞ്ചത്തില്‍ മറ്റൊരു ശക്തി കൂടിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഈ ശക്തി പല നാടുകളിലും വ്യത്യസ്ഥ പേരുകളിലാണ് അറിയപ്പെടുന്നത്.

പ്രേതം, ചാത്തന്‍, കുട്ടി ചാത്താന്‍, ചാത്തനേറ്, ഭൂതം, മാടന്‍ , ഒടിയന്‍, പൊട്ടി, യെക്ഷി, വടയെക്ഷി, എന്നിങ്ങനെയുള്ള വിവിധ പേരുകളിലാണ് ഈ ശക്തികള്‍ അറിയപ്പെടുന്നത്. ഇതില്‍ മറുത എന്ന പേര് ഭൂരിഭാഗം പേര്‍ക്കും സുപരിചിതമാണെങ്കിലും എന്താണ് ഈ വിശ്വാസമെന്ന് പലര്‍ക്കും അറിയില്ല.

മള്‍ട്ടിപ്പിള്‍ പേര്‍സാണിലിറ്റി ഡിസോര്‍ഡര്‍, മണിച്ചിത്രത്താഴിലൂടെ നമുക്ക് പരിചയമായ വാക്ക്. സിനിമയില്‍ ക്ലോക്ക് കല്ലേറ് കൊണ്ടുപൊട്ടുന്നതും കൂജ തരുന്നതുമെല്ലാം നമ്മെ ഭയപ്പെടുത്തി. ഇതുപോലെ തന്നെ പലവീടുകളിലും എവിടെ നിന്നോ പറന്നുവന്ന കല്ലുകള്‍ ഓട് പൊട്ടിക്കുന്നതും വസ്തുക്കള്‍ താഴെ വിണു തകരുകയും ചെയ്യുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്.

ചാത്തനേറെന്ന് പറഞ്ഞ് പലരും ഇതിനായി പൂജകളും വഴിപാടുകളും നടത്തും. പലപ്പോഴും ഈ ചാത്തനേറ് കയ്യോടെ പിടികൂടിയിട്ടുണ്ട്. വേണ്ടത്ര പരിഗണന കിട്ടാത്ത കുട്ടിയോ, ദേഷ്യമുള്ള വേലക്കാരിയോ മറ്റോ ആകുന്ന സംഭവവും വിരളമല്ല.

ഈ അടുത്ത കാലത്തുവരെ കേട്ടു കേള്‍വിയുണ്ടായിരുന്ന ഒന്നാണ് ചാത്തനേറ്. രാത്രിയുടെ മറവില്‍ വീടിനെ ലക്ഷ്യമാക്കി കല്ലും മറ്റു വസ്‌തുക്കളും വലിച്ചെറിഞ്ഞ് ഭയപ്പെടുത്തുന്നതിനെയാണ് ചാത്തനേറ് എന്നു പറയുന്നത്. പല കോണുകളില്‍ നിന്നായി വീട് ലക്ഷ്യമാക്കിയാണ് ആക്രമണം ഉണ്ടാകുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പ്രേതം ചാത്തന്‍ കുട്ടി ചാത്താന്‍ ചാത്തനേറ് ഭൂതം മാടന്‍ ഒടിയന്‍ പൊട്ടി യെക്ഷി വടയെക്ഷി മറുത Ghost Astrology Belief

Widgets Magazine

വിശ്വസിച്ചാലും ഇല്ലെങ്കിലും

news

പരസ്യമായി മുലയൂട്ടരുതെന്ന് പറയുന്നതിന്റെ കാരണമിതാണ്

'കേരളത്തോട് അമ്മമാര്‍ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ ...

news

നിര്‍ബന്ധമാണെങ്കില്‍ ഭര്‍ത്താവ് ചെയ്യട്ടെ... അതല്ലേ യഥാർത്ഥ 'ബെറ്റര്‍ ഹാഫ്'!

ഗർഭിണിയാകുന്നതു മുതൽ പിന്നീടങ്ങോട്ട് പലതരം ഉപവാസമിരിക്കുന്നവർ നമ്മുടെ നാട്ടിൽ വളരെ ...

news

ഒറ്റക്കാലില്‍ നില്‍ക്കുന്ന കാക്കയെ കണ്ടാല്‍ സംഭവിക്കുന്നത്?...

നമ്മളില്‍ പലരും ശകുനങ്ങളില്‍ വിശ്വസിക്കുന്നവരാണ്. പലതരത്തിലുള്ള വിശ്വാസങ്ങളും ...

news

സ്‌ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നാല്‍ നാശം സംഭവിക്കുമോ ?

സ്‌ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വെക്കരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. പുരാണകാലം ...

Widgets Magazine