സ്വര്‍ണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധന

മുംബൈ| WEBDUNIA|

രാജ്യത്ത്‌ നടപ്പുസാമ്പത്തിക വര്‍ഷം സ്വര്‍ണ ഇറക്കുമതി റിക്കാര്‍ഡിലെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വര്‍ണ്ണം ഇറക്കുമതി സംബന്ധിച്ച്‌ പുറത്തുവന്ന പഠനങ്ങളും ഇതു തന്നെയാണ്‌ വ്യക്തമാക്കുന്നത്‌.

ഈ വര്‍ഷത്തെ മൊത്തം സ്വര്‍ണ്ണം ഇറക്കുമതി 800 ടണ്ണായി വര്‍ദ്ധിക്കും എന്നാണു കരുതുന്നത്‌. ജിഎഫ്‌എംഎസ്‌ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ്‌ ഇത്‌ സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്‌.

ഈ വര്‍ഷത്തെ സ്വര്‍ണ്ണ ഇറക്കുമതി റിക്കോഡിലെത്തും എന്നാണു ജിഎഫ്‌എംഎസ്‌ എക്സിക്യൂട്ടീവ്‌ ചെയര്‍മാന്‍ ഫിലിപ്‌ ക്ലാപ്‌വിജിക്‌ പറഞ്ഞത്‌.

ഈ വര്‍ഷം ഒക്ടോബറിലെ മാത്രം സ്വര്‍ണ്ണ ഇറക്കുമതി 40 ടണ്ണായിരുന്നു. 2006 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇറക്കുമതി ചെയ്ത സ്വര്‍ണം 491.8 ടണ്ണായിയിരുന്നതില്‍ നിന്നും 2007 ജനുവരി മുതല്‍ സെപ്തംബര്‍ വരെ 689.7 ടണ്ണായി ഉയര്‍ന്നു.

ഇതുവരെയുള്ള രാജ്യത്തിന്‍റെ സ്വര്‍ണ ഇറക്കുമതി 721.9 ടണ്ണാണ്‌. ഇതിനോടകം തന്നെ 1998 ലെ വാര്‍ഷിക ഇറക്കുമതി റിക്കാര്‍ഡായ 774.4 ടണ്ണിന്‍റെ വളരെ അടുത്തെത്തിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :