സ്വര്‍ണവായ്പ ഇനി ഇല്ല: കൈയില്‍ കാശുണ്ടെങ്കില്‍ വാങ്ങാം

മുംബൈ| WEBDUNIA|
PRO
PRO
ഇനി ബാങ്ക് വായ്പയിലൂടെ സ്വര്‍ണം വാങ്ങാന്‍ കഴിയില്ല. സ്വര്‍ണം വാങ്ങാന്‍ ഇനി ബാങ്ക് വായ്പ നല്‍കേണ്ടതില്ലെന്ന നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നല്‍കി.

ഏതു രൂപത്തിലുള്ള സ്വര്‍ണം വാങ്ങാനും വായ്പ നല്‍കേണ്ടെന്നാണ് നിര്‍ദേശം. സ്വര്‍ണം വന്‍‌തോതില്‍ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തിന് സാമ്പത്തിക ഭാരമായി മാറുകയാണെന്നതിനാലാണ് റിസര്‍വ്ബാങ്ക് ശക്തമായ നടപടികളിലേക്ക് നീങ്ങിയത്.

ഈ വര്‍ഷം 1067 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിന്റെ ആക് ചെലവ് 6000 കോടി ഡോളറാണ്. റിസര്‍വ് ബാങ്ക് സ്വര്‍ണ ഇറക്കുമതിയും സ്വര്‍ണ വായ്പകളും സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതി ഓഗസ്റ്റില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ തീരുമാനം.

സ്വര്‍ണക്കട്ടികള്‍, സ്വര്‍ണനാണയങ്ങള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് മാത്രമല്ല സ്വര്‍ണത്തിനായി പണം മുടക്കുന്ന എക്‌സേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ എന്നിവ വാങ്ങാനും വായ്പ നല്‍കരുതെന്ന് നിര്‍ദേശം ഉണ്ട്. സ്വര്‍ണം വ്യാപാരികള്‍ ജാമ്യമായി വാങ്ങി വായ്പ നല്‍കുന്നതിനും നിയന്ത്രണമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :