സ്വര്‍ണ വിലയില്‍ മുന്നേറ്റം; പവന് 23,800രൂപ

കൊച്ചി| WEBDUNIA|
PTI
PTI
സ്വര്‍ണവില പവന്‌ 120 രൂപ ഉയര്‍ന്നു. 23,800 രൂപയാണ്‌ പവന്‌ ഇന്നത്തെ വില. ഗ്രാമിന്‌ 15 രൂപ നിരക്കിലാണ്‌ വില ഉയര്‍ന്നത്‌. 2975 രൂപയാണ്‌ ഗ്രാമിന്‌ വില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ പവന് 23,680 രൂപ എന്ന നിലയില്‍ തുടരുന്നതിനിടെയാണ് ചൊവ്വാഴ്ച 120 രൂപ ഉയര്‍ന്നത്.

24,120 രൂപയാണ്‌ ഒരു പവന്‍ സ്വര്‍ണത്തിന്‌ ഇതുവരെ രേഖപ്പെടുത്തിയ റെക്കോര്‍ഡ് നിരക്ക്‌. രാജ്യാന്തര വിപണിയിലെ കയറ്റിറക്കങ്ങളാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :