സ്മാർട്ട്ഫോൺ വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ‘കൊമിയോ’ ഇന്ത്യയിലേക്ക് !

കൊമിയോ ബ്രാൻഡ് ഇന്ത്യയിലേക്ക്

comio , smartphone , mobile , china , കൊമിയോ , സ്മാർട്ട്ഫോൺ , മൊബൈല്‍
സജിത്ത്| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (09:31 IST)
ഇന്ത്യൻ വിപണിയിലേക്ക് ചൈനീസ് മൊബൈൽ ഹാൻഡ് സെറ്റ് നിർമാതാക്കളായ ടോപ്‌വൈസ് കമ്യൂണിക്കേഷൻ കൊമിയോ എത്തുന്നു. കൊമിയോ സി1, എസ്1, പി1, എന്നീ മൂന്ന് ബ്രാൻഡുകളുമായാണു കമ്പനി ഇന്ത്യയിലേക്കെത്തുന്നത്.

ഫ്ലാഗ്ഷിപ് ബ്രാൻഡുകളായ കൊമിയോ പി1 9999 രൂപയ്ക്കും എസ്1 8999 രൂപയ്ക്കും ലഭ്യമാകുമ്പോള്‍ കൊമിയോ സി1 5999 രൂപയ്ക്കു ലഭ്യമാകുമെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. രണ്ടു ദിവസത്തെ ടോക്ടൈം കമ്പനി വാഗ്ദാനം നല്‍കുന്ന കൊമിയോ പി1ന് 5000 എംഎഎച്ച് ബാറ്ററിയാണു നല്‍കിയിട്ടുള്ളത്.

5.5 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിൽ ആൻഡ്രോയ്ഡ് നോഗൗട്ട് ഒഎസാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫിംഗർപ്രിന്റ് ലോക്ക്, 13എംപി റിയർ ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ, 4ജി വോള്‍ട്ട്, മൂന്ന് ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി എന്നീ ഫീച്ചറുകളും ഈ മോഡലുകളില്‍ ഉണ്ടായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :