സാമ്പത്തികവളര്‍ച്ച 6.9 ശതമാനമായിരിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച 2012ല്‍ 6.9 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. 2012-13 സാമ്പത്തികര്‍ വര്‍ഷത്തില്‍ രാജ്യം 7.6 ശതമാനവും 2013-14 വര്‍ഷത്തില്‍ ഇത്‌ 8.6% ആയി വര്‍ധിക്കുമെന്നും റിപ്പോ‍ര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് വച്ചത്.

രാജ്യത്തെ വ്യവസായ വളര്‍ച്ചാ നിരക്ക്‌ 2012ല്‍ 4-5 ശതമാനവും കാര്‍ഷിക അനുബന്ധ മേഖലയിലെ വളര്‍ച്ചാ നിരക്ക്‌ 2.5 ശതമാനവുമായിരിക്കും. സേവന മേഖലയിലെ വളര്‍ച്ച 9.4 ശതമാനവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ്‌ സര്‍ക്കാര്‍ പരമപ്രധാന്യം നല്‍കുന്നത്‌. മാര്‍ച്ചില്‍ പണപ്പെരുപ്പം 6.5-7% വരെ എത്തുമെന്നാണ്‌ കരുതുന്നത്. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നത്‌ അനിവാര്യമാണെന്നും ഡീസല്‍ സബ്‌സിഡിക്ക്‌ പരിധി നിശ്‌ചയിക്കണം. ഡീസല്‍ സബ്‌ഡിസി എടുത്തുകളയണമെന്നും സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക സുസ്‌ഥിരത ശരിയായ നിലയിലാണ്‌. ലോകത്തിലെ ഏറ്റവും വേഗതയില്‍ സാമ്പത്തിക വളര്‍ച്ച പ്രാപിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary:

The highlights of the Economy Survey 2011-12 presented by Finance Minister Pranab Mukherjee in Lok Sabha.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :