വിപണി കീഴടക്കാന്‍ ഷിവോമിയുടെ എം ഐ യു ഐ-8 വരുന്നു

പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷിവോമിയുടെ മോഡലായ എം ഐ യു ഐ-8 വിപണിയിലേക്ക്. മെയ് പത്ത് മുതലാണ് ഫോണ്‍ വിപണിയില്‍ എത്തുക. ഇതിനൊപ്പം എം ഐ മാക്സ്, എം ഐ ബാന്റ് എന്നീ പുതിയ മോഡലുകളും വിപണിയില്‍ എത്തും.

എം ഐ യു ഐ-8, എം ഐ മാക്സ്, എം ഐ ബാന്റ് Mi Max, Mi Band 2, MIUI 8
rahul balan| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (11:48 IST)
പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷിവോമിയുടെ മോഡലായ വിപണിയിലേക്ക്. മെയ് പത്ത് മുതലാണ് ഫോണ്‍ വിപണിയില്‍ എത്തുക. ഇതിനൊപ്പം എം ഐ മാക്സ്, എം ഐ ബാന്റ് എന്നീ പുതിയ മോഡലുകളും വിപണിയില്‍ എത്തും.

‘2010ല്‍ ഇറക്കിയ എം ഐ യു ഐയുടെ മോഡലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എം ഐ യു ഐ-8 ഉം വിപണി കീഴടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ നിറങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ മോഡല്‍ ലഭ്യമാകും’- കമ്പനിയുടെ പ്രതിനിധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

6.4 ഇഞ്ച് ഡിസ്പ്ലേയും 16 മെഗാപിക്സല്‍ ക്യാമറയും ഫുള്‍ എച്ച് ഡി ക്യാമറയോടും കൂടിയാണ് ഷിവോമിയുടെ എം ഐ മാക്സ് ഇറങ്ങുന്നത്. 5 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ടാകും. 2015ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന നടത്തിയ കമ്പനികളുടെ പട്ടികയില്‍ അഞ്ചാമതായി ഇടം‌പിടിച്ചിരുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :