വിനിമയനിരക്ക്: രൂപയ്ക്ക് നേട്ടം

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2008 (13:44 IST)

ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് തിങ്കളാഴ്ച നാലു പൈസ നിരക്കില്‍ വര്‍ദ്ധിച്ചു. ഇതോടെ രൂപയുടെ വിനിമയ നിരക്ക് തിങ്കളാഴ്ച രാവിലെ 40.85/86 എന്ന നിലയിലേക്കുയര്‍ന്നു.

കഴിഞ്ഞ പ്രവര്‍ത്തി ദിവസം അതായത് വെള്ളിയാഴ്ച വൈകിട്ട് വിദേശനാണ്യ വിനിമയ വിപണി ക്ലോസിംഗ് സമയത്ത് രൂപയുടെ വിനിമയ നിരക്ക് 39.89/90 എന്ന നിലയിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് രൂപയുടെ വിനിമയ നിരക്ക് 39.85/86 എന്ന നിലയിലായി ഉയര്‍ന്നു.

തിങ്കളാഴ്ച രാവിലെ ആഭ്യന്തര ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയുണ്ടായെങ്കിലും രൂപയുടെ വിനിമയ നിരക്ക് വര്‍ദ്ധിക്കുകയാണുണ്ടായത്. ഏറെ സമയത്തിനു ശേഷവും രൂപയുടെ വിനിമയ നിരക്ക് 39.85/86 എന്ന നിലയില്‍ തുടരുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 10.30 ഓടെ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 410 പോയിന്‍റ് നഷ്ടപ്പെട്ടിരുന്നു. ആഗോള ഓഹരി വിപണിക്കൊപ്പം ഏഷ്യന്‍ ഓഹരി വിപണികളിലും തിങ്കളാഴ്ച രാവിലെ മാന്ദ്യമായിരുന്നു അനുഭവപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :