വിജയബാങ്കിന് മൂന്ന് ശാഖകള്‍

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2008 (12:16 IST)

പൊതുമേഖലയിലെ മികച്ച ബാങ്കിംഗ് സ്ഥാപനമായ വിജയ ബാങ്ക് തിരുവനന്തപുരം ജില്ലയില്‍ മൂന്ന് ശാഖകള്‍ കൂടി ആരംഭിച്ചു.

തിരുവനന്തപുരത്ത് വിഴിഞ്ഞം, കഴക്കൂട്ടം, പേരൂര്‍ക്കട എന്നിവിടങ്ങളിലാണ് ബാങ്ക് പുതിയ ശാഖകള്‍ ആരംഭിച്ചത്. ഇതോടെ ബാങ്കിന്‍റെ ശാഖകളുടെ എണ്ണം 1050 ആയി ഉയര്‍ന്നു.

കഴക്കൂട്ടത്ത് മിഷന്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ആരംഭിച്ചിരിക്കുന്ന ശാഖ സംസ്ഥാന ഐ.റ്റി സെക്രട്ടരി അജയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അഖിലം കോം‌പ്ലക്സിലെ പേരൂര്‍ക്കട ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് പൊതുവിദ്യാഭ്യാസ സെക്രട്ടറി ജയിംസ് വര്‍ഗീസാണ്. അതേ സമയം വിഴിഞ്ഞത്തെ ശാഖ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീലാ തോമസാണ്.

മൂന്ന് ശാഖകളുടെയും ഉദ്ഘാടന ചടങ്ങുകളില്‍ ബാങ്ക് കേരള റീജ്യണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.കെ.തോമസും പങ്കെടുത്തു.

പേരൂര്‍ക്കടയില്‍ പുതിയ ശാഖ ആരംഭിച്ചതോടെ കവടിയാറിലെ ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ ഉണ്ടായിരുന്ന എക്സ്റ്റന്‍ഷന്‍ കൌണ്ടര്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷനിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :