റെഡ്മി നോട്ട് 4ന് പണിയാകുമോ ? അത്യുഗ്രന്‍ ഫീച്ചറുകളുമായി മോട്ടോ ജി 5 എസ് വിപണിയിലേക്ക് !

മോട്ടോ ജി 5 എസ് ഉടന്‍ വിപണിയിലെത്തും

Moto G5S, Moto G5 plus, Smartphone, Mobile, Moto, മോട്ടോ ജി 5 എസ്, മോട്ടോ ജി 5 പ്ലസ്, സ്മാര്‍ട്ട്ഫോണ്‍, മൊബൈല്‍
സജിത്ത്| Last Modified വെള്ളി, 21 ജൂലൈ 2017 (10:49 IST)
മോട്ടോറോളയുടെ ഏറ്റുവും പുതിയ സ്മാര്‍ട്ട്ഫോണായ മോട്ടോ ജി 5 എസിന്റെ സവിശേഷതകള്‍ ചിത്രങ്ങള്‍ സഹിതം പുറത്ത്. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് നേരത്തെ വിപണിയിലെത്തിയ മോട്ടോ ജി 5 പ്ലസിന്റേതിനു സമാനമായ രൂപകല്‍പ്പനയോടെ തന്നെയായിരിക്കും മോട്ടോ ജി 5 എസും എത്തുക.

സ്നാപ്ഡ്രാഗണ്‍ 626 പ്രൊസസര്‍, 13 മെഗാപിക്സല്‍ വീതമുള്ള ഇരട്ട ക്യാമറ സെന്‍സറുകള്‍, 8 മെഗാപിക്സല്‍ സെല്‍ഫിക്യാമറ 3072 എംഎഎച്ച്‌ ബാറ്ററി, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ടൈപ്പ്-സി യു.എസ്.ബി പോര്‍ട്ട് എന്നീ ഫീച്ചറുകള്‍ ഫോണിലുണ്ടായിരിക്കുമെന്നാണ് വിവരം.

ഇരട്ട ക്യാമറകളില്‍ ഒന്ന് മോണോക്രോം സെന്‍സറും മറ്റൊന്ന് കളര്‍ സെന്‍സറുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കളര്‍ സെന്‍സര്‍ f/1.7 അപ്പേര്‍ച്ചര്‍ നല്‍കുമ്പോള്‍ മോണോക്രോം സെന്‍സര്‍ f/2.0 അപ്പേര്‍ച്ചറാണ് വാഗ്ദാനം ചെയ്യുന്നത്. ജൂലൈ 25 നു വിപണിയിലെത്തുമെന്നാണ് സൂചനകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :