റിലയന്‍സ് റീട്ടെയിലിന്റെ തലപ്പത്ത് വാള്‍മാര്‍ട്ട് ചൈനയുടെ മുന്‍ സിഒ‌ഒ

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 4 ജൂലൈ 2011 (12:50 IST)
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയിലിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി. ലോകത്തെ പ്രമുഖ റീട്ടെയില്‍ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ ചൈനീസ് വിഭാഗമായ വാള്‍മാര്‍ട്ട് ചൈനയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന റോബ് സിസ്സെല്ലായെ റിലയന്‍സ് റീട്ടെയിലിന്റെ ആയി നിയമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വാള്‍മാര്‍ട്ട് ചൈനയിലെ സ്‌റ്റോര്‍ ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റായിരുന്ന ഷോണ്‍ പുതിയ ആയും എത്തും.

സെപ്റ്റംബറിലാണ് ഇവര്‍ ചുമതലയേല്‍ക്കുകയെന്നാണ് സൂചന. ഗൈന്‍ സന്ദാഗളാണ് നിലവില്‍ സിഇഒയുടെ താത്ക്കാലിക ചുമതല വഹിക്കുന്നത്.

ബ്രിട്ടീഷ് റീട്ടെയില്‍ കമ്പനിയായ ടെസ്‌കോയുടെ തായ്‌ലാന്‍ഡ് വിഭാഗത്തില്‍ നിന്നാണ് ഗൈന്‍ സന്ദാഗള്‍ കഴിഞ്ഞ വര്‍ഷം റിലയന്‍സില്‍ എത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുതുതായി പ്രവേശിച്ച ഇന്‍ഷുറന്‍സ്, ടെലികോം എന്നിവയുള്‍പ്പെടുന്ന കണ്‍സ്യൂമര്‍ ബിസിനസ് രംഗത്തിന്റെ ചുമതലയാകും ഇനി ഗൈന്‍ സന്ദാഗള്‍ നിര്‍വഹിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :