റിലയന്‍സിന് 1200 കോടിയുടെ കരാര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2008 (12:27 IST)

അനില്‍ ധിരുബായി അംബാനി ഗ്രൂപ്പിലെ റിലയന്‍സ് എഞ്ചിനീറിംഗ് ലിമിറ്റഡ് 400 കെ.വി എക്സ്ട്രാ ഹൈ വോള്‍ട്ടേജ് വിതരണ സംവിധാന നിര്‍മ്മാണത്തിനുള്ള കരാര്‍ നേടി.

ഇത് സംബന്ധിച്ച് 1200 കോടി രൂപയുടെ കരാറാണ് റിലയന്‍സ് എഞ്ചിനീയറിംഗ് ലിമിറ്റഡ് ഒപ്പുവച്ചത്. രാജ്യത്തെ പടിഞ്ഞാറന്‍ മേഖലയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. യഥാര്‍ത്ഥത്തില്‍ റി.ഇ.എല്ലിന്‍റെ ഉപഘടകമായ റിലയന്‍സ് പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡാണ് ഈ കരാര്‍ നേടിയത്.

ഊര്‍ജ്ജ വിതരണ രംഗത്തെ രണ്ട് സ്വകാര്യ കമ്പനികളില്‍ നിന്നാണ് റിലയന്‍സ് ഈ കരാര്‍ നേടിയത്. പദ്ധതി നടപ്പാക്കുന്നതിനായി രണ്ട് പ്രത്യേക വൈദ്യുതി വിതരണ ലൈനുകള്‍ വലിക്കാന്‍ കേന്ദ്ര ഇലക്‍ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ നിന്ന് റിലയന്‍സ് അനുമതി തേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :