റിലയന്‍സിനും ടാറ്റയ്ക്കും വന്‍ നഷ്ടം

മുംബൈ| WEBDUNIA|
ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യ വ്യവസായ ഭീമന്‍‌മാര്‍ക്ക് കനത്ത തിരിച്ചടി നല്‍‌കി. യൂറോപ്പിലും അമേരിക്കയും മറ്റും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ അലയടിയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് കൂപ്പുകുത്തിയപ്പോള്‍ ടാറ്റാ ഗ്രൂപ്പിന് നഷ്ടം 20 ബില്യണ്‍ ഡോളര്‍. റിലയസിനാകട്ടെ നഷ്ടമായത് 15 ബില്യണ്‍ ഡോളറാണ്. വരും നാളുകളില്‍ കൂടുതല്‍ കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയുടെ അലയടികള്‍ ബാധിക്കുമെന്നാണ് സൂചന.

ടാറ്റയുടെ ഓഹരി മൂല്യത്തിലാണ് ഏറ്റവുമധികം ഇടിവ് ഉണ്ടായത്. ജൂലൈ ഒന്നിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണിക്ക് 200 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് ഉണ്ടായത്. മൊത്തം നഷ്ടത്തിന്‍റെ പത്തുശതമാനം ഗ്രൂപ്പിനാണ്. അംബാനി സഹോദരന്‍‌മാരില്‍ മുകേഷ് അംബാനിയുടെ റിയലന്‍സ് ഇന്‍ഡസ്ട്രീസിനു 9.89 ബില്യണ്‍ ഡോളറിന്‍റെ നഷ്ടം കണക്കാക്കുന്നു.

അനില്‍ അംബാനിക്കു നഷ്ടമായത് 5 ബില്യണ്‍ ഡോളറാണ്. വേദാന്ത, അദാനി, ഐസിഐസിഐ, ഇന്‍ഫൊസിസ്, വിപ്രൊ, ജിന്‍ഡാല്‍ ഗ്രൂപ്പ് എന്നിവരും നഷ്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :