റാന്‍ബക്സിയെ അമേരിക്ക വിലക്കിയേക്കും

കൊച്ചി| WEBDUNIA|
PRO
PRO
സണ്‍ ഫാര്‍മയുമായി ലയിച്ചിട്ടും ഇന്ത്യന്‍ മരുന്നുകമ്പനി റാന്‍ബാക്സിയുടെ ശനിദശ തീരുന്നില്ല. അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്‌മിനിസ്‌ട്രേഷന്‍ മനദണ്ഡം പാലിക്കാതെ അമേരിക്കന്‍ വിപണിയില്‍ മരുന്നു വിറ്റഴിച്ചതിന് വിലക്കുമായി രംഗത്തുവന്നിരിക്കുന്നതാണ് ഏറ്റവും പുതിയ സംഭവം.

പഞ്ചാബിലെ ടോണ്‍സ് ഫാക്‌ടറിയില്‍ നിന്ന് ഉത്പാദിപ്പിച്ച മരുന്നുകള്‍ക്കാണ് വിലക്ക് വന്നിരിക്കുന്നത്. ക്രമക്കേടുകളുടെ പേരില്‍ വന്‍‌തുക പിഴ ചുമത്തനും സധ്യതയുണ്ടെന്നാണ് കരുതുന്നത്. അമേരിക്കന്‍ ചട്ടങ്ങളനുസരിച്ചാണ് മരുന്നുകള്‍ നിര്‍മ്മിച്ചതെങ്കില്‍ അതിനുള്ള തെളിവു കാണിക്കാനാണ് അമേരിക്കന്‍ എഫ്ഡി‌എ റാന്‍ബാക്സിയോട് പറഞ്ഞിരിക്കുന്നത്. ഇതിനുകഴിഞ്ഞില്ലെങ്കില്‍ പിഴയും വിലക്കും ഉറപ്പണ്.

അമേരിക്കന്‍ ഔഷധ വിപണിയില്‍ സാന്നിദ്ധ്യം ഉറപ്പിക്കാനായി തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് റാന്‍ ബാക്‌സിയ്‌ക്ക് കഴിഞ്ഞ വര്‍ഷം 50 കോടി ഡോളര്‍ എഫ്ഡി‌എ പിഴ ചുമത്തിയിരുന്നു. എന്നാല്‍ റാന്‍ബാകിസിക്ക് ഉണ്ടാകുന്ന പിഴ സണ്‍ഫാര്‍മ ഏറ്റെടുക്കന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :