രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു, സാമ്പത്തിക കാര്യങ്ങള്‍ക്ക് 5 ഉപദേശകരെ നിയമിച്ചു

PM, Narendra Modi, Amit Shah, BJP, Finance, പ്രധാനമന്ത്രി, നരേന്ദ്രമോദി, അമിത് ഷാ, ബി ജെ പി, സാമ്പത്തികമാന്ദ്യം
ന്യൂഡല്‍ഹി| BIJU| Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (19:36 IST)
രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് മാസമായി സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുണ്ടെന്നാണ് മോദി സമ്മതിച്ചത്.

സാമ്പത്തികനില കഴിഞ്ഞ മൂന്നുവര്‍ഷമായി സുസ്ഥിരമായ അവസ്ഥയിലാണ്. എന്നാല്‍ മൂന്നുമാസമായി രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ട് - ബി ജെ പി നിര്‍വാഹകസമിതി യോഗത്തില്‍ മോദി പറഞ്ഞു.

എന്‍റെ സൌഹൃദവലയത്തില്‍ അഴിമതിക്കാര്‍ ഇല്ല. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കുകയുമില്ല. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അഴിമതിയോട് പുലര്‍ത്തുന്നതെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

സാമ്പത്തിക കാര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കാന്‍ നീതി ആയോഗ് അംഗം ബിബേക് ദെബ്‌റോയ് അധ്യക്ഷനായുള്ള അഞ്ചംഗസമിതിയെ നിയമിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :