ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ബ്രാന്‍ഡില്‍ ടീ ഷര്‍ട്ടുകള്‍

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 28 നവം‌ബര്‍ 2012 (11:07 IST)
PRO
ലോകത്തിലെ പ്രശസ്ത സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൊന്നാണ് ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്ന ബിഎസ്ഇയുടെ പേരില്‍ ബ്രാന്‍ഡഡ് ടീഷര്‍ട്ടുകളും. എന്ന പേരില്‍ ടിഷര്‍ട്ടുകള്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു . ടിഷര്‍ട്ടുകള്‍ക്ക് പുറമെ, കപ്പുകള്‍, പേഴ്‌സുകള്‍,ഫോട്ടോ ഫ്രെയിമുകള്‍ എന്നിവയൊക്കെ ഉടന്‍ വിപണിയിലെത്തും.

ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടമായ ഫിറോസ് ജീജീഭായ് ടവേഴ്‌സിന്റെ ചിത്രത്തോടെയാണ് വിപണിയിലെത്തുക. അന്താരാഷ്ട്ര അതിഥികള്‍, ബ്രോക്കര്‍മാര്‍, ജീവനക്കാര്‍, ബിഎസ്ഇ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ എന്നിവരെ ലക്ഷ്യം വച്ചാണ് സ്‌റ്റോര്‍ തുറക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :