പെട്രോളിനും ഡീസലിനും 2 രൂപ വീതം കുറച്ചു

പെട്രോള്‍, ഡീസല്‍, ക്രൂഡ്, സ്വര്‍ണം, ഓഹരി
ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (20:33 IST)
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിമുതല്‍ പുതുക്കിയ വില നിലവില്‍ വരുന്നു. ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞതോടെയാണ് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ആഗോള വിപണിയില്‍ ബ്രന്റ് ക്രൂഡ് വില ബാരലിന് 63 ഡോളറായി ഇടിഞ്ഞുതാണിരുന്നു. 2009 ജൂലൈക്ക് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു തകര്‍ച്ച. വിപണിയില്‍ ലഭ്യത വര്‍ദ്ധിച്ചതാണ് വീണ്ടും വിലയിടിയാന്‍ കാരണമായത്.
കഴിഞ്ഞ ജൂണില്‍ ബാരലിന് 115 ഡോളറായിരുന്നു വില. ഇനിയും വിലയിടിയുമെന്നാണ് സൂചനകള്‍. വിലയിടിവ് അനുസരിച്ച് ഇന്ധനവിലയില്‍ തുടര്‍ന്നും കുറവുവരുത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

അതേസമയം, ഓഹരി വിപണികളില്‍ തകര്‍ച്ച തുടരുകയാണ്. ഇന്‍ഫോസിസ്, ഭാരതി, ഗെയില്‍, ടിസിഎസ്, സെസ തുടങ്ങിയവ നഷ്ടത്തിലാണ്. എച്ച് ഡി
എഫ് സി നേട്ടം രേഖപ്പെടുത്തി.

സ്വര്‍ണവില പവന് നേരിയ നേട്ടമുണ്ടായി. ആഗോള വിപണിയിലെ വിലവര്‍ദ്ധനവ് ഇവിടെയും പ്രതിഫലിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :