പാചക വാതക സിലിണ്ടറിന് വില കൂട്ടി; ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത് 23 രൂപ

എണ്ണ വില വര്‍ധന പ്രാബല്യത്തില്‍ വന്നതിന് ശേഷം മണിക്കൂറുകള്‍ തികയും മുന്‍പ് പാചകവാതക സിലിണ്ടിറിന് വില കൂട്ടി.

ന്യൂഡല്‍ഹി, പാചകവാതകം, പെട്രോള്‍, ഡീസല്‍ newdelhi, cooking gas, petrol, diesal
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 1 ജൂണ്‍ 2016 (09:32 IST)
എണ്ണ വില വര്‍ധന പ്രാബല്യത്തില്‍ വന്നതിന് ശേഷം മണിക്കൂറുകള്‍ തികയും മുന്‍പ് പാചകവാതക സിലിണ്ടിറിന് വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 23 രൂപയാണ് കൂട്ടിയത്. സബ്സിഡിയുളള സിലിണ്ടറിന്റെ കൊച്ചിയിലെ വില 569.50 രൂപയായി. വാണിജ്യസിലിണ്ടറിന് 38 രൂപ കൂടി 1057.50 രൂപയായി.

ഇന്നലെ ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
ആഗോളതലത്തില്‍ എണ്ണ വില വര്‍ധിച്ച സാഹചര്യത്തിലാണ് പാചകവാതക സിലിണ്ടറുകള്‍ക്കും വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണ കമ്പനികള്‍ നല്‍കിയ വിശദീകരണം.

വര്‍ധിപ്പിച്ച പെട്രോള്‍, ഡീസല്‍ വില ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ലിറ്ററിന് 2.58 രൂപയും ഡീസല്‍ ലിറ്ററിന് 2.26 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കില്‍ വന്ന വ്യതിയാനവും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു കാരണമായി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :