നാണയപ്പെരുപ്പം 3.94% ആയി കുറഞ്ഞു

ന്യൂഡല്‍‌ഹി| WEBDUNIA| Last Modified വെള്ളി, 31 ഓഗസ്റ്റ് 2007 (17:56 IST)

രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് 3,94 ശതമാനമായി കുറഞ്ഞതായി റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. ഓഗസ്റ്റ് 18 ന് അവസാനിക്കുന്ന ആഴ്ചയിലെ കണക്കനുസരിച്ചാണിത്.

കഴിഞ്ഞ പതിനഞ്ച് മാസങ്ങള്‍ക്കുള്ളില്‍ പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറഞ്ഞ അളവിലാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം അതിനു മുന്നിലത്തെ ആഴ്ചയില്‍, അതായത് ഓഗസ്റ്റ് പതിനൊന്നിന് അവസാനിച്ച ആഴ്ചയില്‍ പണപ്പെരുപ്പ നിരക്ക് 4.10 ശതമാനമായി ഉയര്‍ന്നിരുന്നു. അതേ സമയം ഓഗസ്റ്റ് നാലിലെ കണക്കനുസരിച്ച് ഇത് 4.05 ശതമാനമായിരുന്നു താനും.

വിവിധ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് പതിനെട്ടിന് അവസാനിച്ച ആഴ്ചയില്‍ ഉണ്ടായ വില കുറവാണ് മുഖ്യമായും പണപ്പെരുപ്പ നിരക്ക് കുറയാനിടയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :