തങ്കത്തിന്റെ ഡയറിക്കുറിപ്പുകള്‍‍; എന്തിനു എനിക്കു വേണ്ടി അക്രമങ്ങള്‍

PRO
വീട്ടില്‍ സൂക്ഷിച്ചാല്‍ തസ്‌ക്കരന്‍മാര്‍ വീടു പൊളിക്കും. കഴുത്തിലണിഞ്ഞാല്‍ പിടിച്ചുപറിക്കും. എവിടെയും എല്ലായിടത്തും കള്ളന്മാര്‍. രാത്രിയെന്നോ, പകലെന്നോ ഭേദമില്ലാതെയാണ് സ്വര്‍ണവേട്ട. പണം വേഗം ഉണ്ടാക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നായി സ്വര്‍ണകവര്‍ച്ച.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത് 200 ശതമാനത്തിലേറെയാണ്. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 150 ടണ്‍ സ്വര്‍ണമാണ് വിറ്റഴിക്കുന്നത് എന്നാണ് കണക്കുകള്‍ ഓണക്കാലത്തു മൊത്തം വില്‍പനയുടെ 15 ശതമാനം, ഡിസംബര്‍ ജനുവരി കാലയളവില്‍ ഇത് 25 %, ഏപ്രില്‍ മുതലുള്ള മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വില്‍പന.

230 പവന്‍ കവര്‍ച്ച: നാല് പേര്‍ കൂടി പിടിയില്‍ ശനി, 11 ജൂണ്‍ 2011 തൃശൂര്‍,

തൃശൂര്‍ നഗരത്തില്‍ നിന്ന് വെള്ളിയാഴ്ച 230 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ബൈക്കിലെത്തി കവര്‍ന്ന കേസില്‍ നാല് പേര്‍ കൂടി പിടിയിലായി. ജ്വല്ലറി ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി മോഷണം നടത്തിയ സംഘത്തിലെ രണ്ട് പേരെ വെള്ളിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

22 ജനുവരി 2012, ഞായര്‍, മഞ്ചേരി.

മഞ്ചേരി വള്ളുവമ്പ്രത്ത്‌ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ഒന്നരക്കോടി രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്. വള്ളുവമ്പ്രം പാലക്കപ്പള്ളിയില്‍ അലിമുഹമ്മദിന്റെ വീട്ടില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

65 പവന്‍ സ്വര്‍ണം, 35 രൂക്ഷം രൂപയുടെ വിദേശ കറന്‍സികള്‍, ഏഴ് ലക്ഷം രൂപ, 40 ലക്ഷം രൂപ വിലമതിക്കുന്ന 23 രത്നമോതിരങ്ങള്‍ എന്നിവയാണ് മോഷണം പോയത്.

കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തില്‍ കവര്‍ച്ചയ്ക്കിടെ കൊലപാതകം

04 ജൂലൈ 2012, പത്തനംതിട്ട

മല്ലപ്പള്ളി: തിരുവല്ലയ്ക്ക് സമീപം കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തില്‍ അന്തേവാസിയെ കൊലപ്പെടുത്തി വന്‍ കവര്‍ച്ച. ക്ഷേത്രത്തിലെ അന്തേവാസിയായ ഗോപാലകൃഷ്ണ കൈമളാണ് കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. ക്ഷേത്രക്കുളത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. ക്ഷേത്രത്തിലെ സ്വര്‍ണ താഴികക്കുടവും മോഷ്ടിക്കപ്പെട്ടു.

ക്ഷേത്രത്തിലെ കാവല്‍ക്കാരനായ ചന്ദ്രശേഖരനെ കെട്ടിയിട്ട ശേഷമായിരുന്നു മോഷണം. കൈയും കാലും ബന്ധിച്ച് വായില്‍തുണി തിരുകിയ നിലയിലാണ് ചന്ദ്രശേഖരനെ കണ്ടെത്തിയത്.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീണ്ടും കവര്‍ച്ച

അണ്ടത്തോട്: പുന്നയൂര്‍കുളത്ത് വീണ്ടും കവര്‍ച്ച.ആല്‍ത്തറ രാമരാജ സ്കൂളിന് സമീപം താമസിക്കുന്ന കുറുപ്പച്ച വീട്ടില്‍ ഉമ്മര്‍ ഹാജിയുടെ വീട്ടിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവര്‍ച്ച നടത്തിയത്. വീട്ടമ്മയുടെ കഴുത്തില്‍ കമ്പിപ്പാര വെച്ച് ഭീഷണിപ്പെടുത്തി 10 പവന്‍ സ്വര്‍ണവും 9,000 ത്തോളം രൂപയുമാണ് മൂന്നംഗ മോഷണ സംഘം കവര്‍ന്നത്.

351 പവന്‍ മോഷണം

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘം ഓഫീസില്‍ വന്‍ കവര്‍ച്ച. ഓഫീസില്‍ നിന്ന് 351 പവന്‍ സ്വര്‍ണവും 1,24,000 രൂപയും മോഷണം പോയി. പൂജപ്പുര പാങ്ങോട് റസിഡന്‍സ് അസോസിയേഷന്‍ സഹകരണ സംഘം ഓഫീസിലാണ് മോഷണം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഓഫീസിന്റെ പിന്നിലെ ജനല്‍കമ്പി തകര്‍ത്താണ് മോഷ്ടാക്കള്‍ ഓഫീസിനുള്ളില്‍ കടന്നത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. ഓഫീസിന്റെ ചുവര്‍ തുരക്കാനും ശ്രമം നടന്നിട്ടുണ്ട്. ഓഫീസിനു സമീപമുള്ള വീട്ടിലെ വളര്‍ത്തുനായയെ മയക്കുമരുന്നു നല്‍കി മയക്കിയശേഷമാണ് മോഷണം നടന്നത്.

വീട്ടമ്മയുടെ കൊലപാതകം: അഞ്ച് പേര്‍ അറസ്റ്റില്‍

അരണാട്ടുകര: വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാരി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. പെരിഞ്ഞനം ചെട്ടിപ്പറമ്പില്‍ പ്രസീല്‍ പ്രിന്‍സ് (34), വീട്ടു ജോലിക്കാരി കൊട്ടേക്കാട് കോഴിപറമ്പില്‍ കമലം (34), വയനാട് പനമരം സ്വദേശികളായ കൈപ്പാട്ടുകുന്ന് പാതിരമാലയില്‍ സ്മിനീഷ് (31),സിജോ (28), വയനാട് വളമ്പുങ്കണ്ടം കുളക്കൂട്ടുപറമ്പില്‍ ലിനു വിന്‍സെന്‍റ് (21) എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി| WEBDUNIA|
അരണാട്ടുകര ചുങ്കത്ത് ഗോകുലം വീട്ടില്‍ ഗോപാലകൃഷ്ണന്‍റെ ഭാര്യ ഷീലയെയാണ് (50) 14നു രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂത്ത സഹോദരി ഉഷയെ വീടിനകത്തു കെട്ടിയിട്ടശേഷം ഷീലയ്ക്കു മയക്കുമരുന്നു നല്‍കി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു എന്നു പ്രതികള്‍ സമ്മതിച്ചു. കവര്‍ച്ചയായിരുന്നു ലക്ഷ്യം. സ്വര്‍ണാഭരണങ്ങള്‍, മാരുതി എസ്എക്സ്4 കാര്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ 15 ലക്ഷം രൂപ മതിക്കുന്ന കവര്‍ച്ച നടത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :