ടാറ്റാ വെഞ്ച്വര്‍; 4 ലക്ഷത്തിന് ‘മള്‍‌ട്ടി യൂട്ടിലിറ്റി’ കാര്‍

ജയ്‌പ്പൂര്‍| WEBDUNIA|
PRO
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനികളില്‍ ഒന്നായ വെറും നാല് ലക്ഷം രൂപയ്ക്ക് ബഹുവിധോപയോഗ കാര്‍ (വാന്‍) നിരത്തിലിറക്കി. ആദ്യ ഘട്ടമായി ഈ വാഹനം രാജസ്ഥാനിലാണ് ലഭ്യമാവുക. കാറായും ചരക്ക് കൊണ്ടുപോകുന്ന വണ്ടിയായും ഉപയോഗിക്കാം എന്നതാണ് വെഞ്ച്വറിന്റെ പ്രധാന സവിശേഷത.

“ഏതൊരു ലക്‌ഷ്വറി കാറിനെയും പോലെ വെഞ്ച്വറിലും നിരവധി ലക്‌ഷ്വറി സൌകര്യങ്ങള്‍ ഉണ്ട്. ടാറ്റാ വെഞ്ച്വറാണ് ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും സുരക്ഷിതമായ കാര്‍ / വാന്‍ എന്നത് ശ്രദ്ധേയമാണ്. രണ്ടാം ഘട്ടമായി ഞങ്ങള്‍ ദക്ഷിണേന്ത്യയില്‍ വെഞ്ച്വര്‍ വില്‍‌ക്കാന്‍ തുടങ്ങും” - ടാറ്റാ മോട്ടോഴ്സിന്റെ മാക്കറ്റിംഗ് മാനേജര്‍ എസ് സക്സേന പറഞ്ഞു.

വെഞ്ച്വറിന് 4 മീറ്റര്‍ നീളമുണ്ട്. ഇതില്‍ എട്ട്പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ലഗേജ് വയ്ക്കാനാകട്ടെ ഇഷ്ടം പോലെ സ്ഥലവുമുണ്ട്. ഡ്യുവല്‍ HVAC, പവര്‍ സ്റ്റീയറിംഗ്, പവര്‍ വിന്‍‌ഡോസ്, റിവേഴ്സ് പാര്‍ക്കിംഗ് എയ്‌ഡ്, കീ ഇല്ലാതെ തുറക്കാന്‍ കഴിയുന്ന എഞ്ചിന്‍ ഇമ്മൊബിലൈസര്‍ സം‌വിധാനം, റിയര്‍ വൈപ്പുകള്‍ തുടങ്ങിയ സൌകര്യങ്ങളും വെഞ്ച്വറിനുണ്ട്. ഒരു ലിറ്റര്‍ ഡീസലില്‍ 15.42 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയും.

മാരുതി ഓമ്നിക്ക് ശേഷം മറ്റൊരു വാനിനും ഇന്ത്യയില്‍ ജനപ്രീതി നേടാന്‍ കഴിഞ്ഞിട്ടില്ല. മാരുതി ഇപ്പോള്‍ ഓമ്നിയുടെ അടുത്ത മോഡലായ ഈഗോ നിരത്തിലിറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആഡം‌ബരവും (ലക്‌ഷ്വറി) ഉപയോഗയോഗ്യതയും (യൂട്ടിലിറ്റി) ഒത്തിണങ്ങിയ വെഞ്ച്വര്‍ മോഡലുമായി ടാറ്റ എത്തുന്നത്. സൌകര്യങ്ങള്‍ക്ക് അനുസരിച്ച് 4.05 ലക്ഷം തൊട്ട് 5.07 ലക്ഷം വരെയായിരിക്കും വെഞ്ച്വറിന്റെ വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :