ടാറ്റാ ടെലി സര്‍വീസിനെ സിസ്റ്റമ ഏറ്റെടുക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 15 മെയ് 2014 (11:45 IST)
ശ്യാം ഇന്ത്യയില്‍ സമാന ടെലി സര്‍വീസിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. റഷ്യന്‍ സംരംഭമായ സിസ്റ്റമ ജെഎസ്എഫ്സി യുടെ ഇന്ത്യന്‍ സംരംഭമാണ് സിസ്റ്റമ ശ്യാം. ഡോകോമയുമായി വേര്‍പിരിഞ്ഞ് നില്‍ക്കുന്ന ടാറ്റാ ടെലിസര്‍വീസിനെ ഉടന്‍ തന്നെ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.

ഏറ്റെടുക്കലിനും ലയനത്തിനുമായുള്ള സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുകയാണെന്ന് കമ്പനി ആറിയിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ദിമിത്രി ഷുക്കോവ് അറിയിച്ചതാണിക്കാര്യം. സിസ്റ്റമ ശ്യാം ടെലി സര്‍വീസസിലെ ഓഹരി 74 ശതമാനത്തിലധികം ഉയര്‍ത്തുന്നതു സംബന്ധിച്ച് ഇവര്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ അനുമതി തേടിയിരുന്നു.

ഇന്ത്യന്‍ യൂണിറ്റില്‍ 100 ശതമാനം ഓഹരി കൈവശം െവയ്ക്കാനുള്ള അനുമതി ലഭിച്ചാല്‍ വോഡഫോണിനു ശേഷം ലോക്കല്‍ സംരംഭത്തില്‍ മുഴുവന്‍ ഓഹരികളും കൈയാളുന്ന ടെലികോം കമ്പനിയാകും സിസ്റ്റമ. നിലവില്‍ 56.68 ശതമാനം ഓഹരിയാണ് സിസ്റ്റമ ജെഎഫ്സിക്ക് സിസ്റ്റമ ശ്യാം ടെലി സര്‍വീസസില്‍ ഉള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :