ജെറ്റ് എയര്‍വേയ്സ് നൂറോളം സര്‍വ്വീസുകള്‍ റദ്ദാക്കി
WEBDUNIA|
Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (11:06 IST)
PRO
PRO
കേരളത്തില്‍ നിന്നുള്ള നൂറോളം വിമാനസര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേയ്സ് റദ്ദാക്കി. വാണിജ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 27 വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
നെടുമ്പാശേരിയില്‍ നിന്ന് 47 സര്‍വ്വീസുകളും തിരുവനന്തപുരത്തു നിന്ന് 48 സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്.
പരീക്ഷാകാലമായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവ്, പൈലറ്റുമാരുടെ ക്ഷാമം എന്നിവയാണ് സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.