കുരുമുളകുവില ഇനി എസ് എം എസിലൂടെ

എറണാകുളം| WEBDUNIA| Last Modified വെള്ളി, 12 നവം‌ബര്‍ 2010 (10:28 IST)
ഇനിമുതല്‍ കുരുമുളക്‌ വില ലോകവ്യാപകമായി എല്ലാ കൃഷിക്കാര്‍ക്കും സൗജന്യ എസ്‌ എം എസ്‌ വഴി അറിയാം. ഇന്തോനേഷ്യയിലെ ടെല്‍കോം എന്ന കമ്പനിയുമായി ഇക്കാര്യത്തില്‍ അന്താരാഷ്ട്ര പെപ്പര്‍ കമ്യൂണിറ്റി ധാരണയായിട്ടുണ്ട്. കമ്മ്യൂണിറ്റി ചെയര്‍മാനും സ്പൈസസ്‌ ബോര്‍ഡ്‌ ചെയര്‍മാനുമായ വി ജെ കുര്യനാണ് ഇക്കാര്യം അറിയിച്ചത്.

ബ്രസീല്‍ ഒഴികെ മറ്റുരാജ്യങ്ങള്‍ ഈ സൌകര്യത്തിന് അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു. രാജ്യാന്തര പെപ്പര്‍ കമ്യൂണിറ്റി വാര്‍ഷിക സമ്മേളനത്തിന്‍റെ സമാപനത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാ‍ണ് വി ജെ കുര്യന്‍ ഇക്കാര്യം അറിയിച്ചത്.

നാലു വര്‍ഷത്തിനകം കുരുമുളക്‌ ഉത്പാദനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്ന് പെപ്പര്‍ കമ്യൂണിറ്റി വാര്‍ഷിക സമ്മേളനം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ വിയറ്റ്നാമാണ്‌ ഒന്നാം സ്ഥാനത്ത്‌. ഉത്പാദന വര്‍ദ്ധനയ്ക്കായി കേന്ദ്ര സര്‍ക്കാരിന്‍റെ സബ്സിഡിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :