കറുത്ത പൊന്നിന് റെക്കോര്‍ഡ് വില

കൊച്ചി| WEBDUNIA|
PRO
PRO
കുരുമുളക് എല്ലാ പരിധിയും വിട്ട് മുകളിലോട്ട്. ആഭ്യന്തര വിപണിയില്‍ കുരുമുളകിന് കിലോഗ്രാമിന് 620 രൂപയായി ഉയര്‍ന്നിരിക്കുന്നത്. വിപണിയില്‍ രൂപയ്ക്ക് മേല്‌പോട്ടാണ് വില. എന്നാല്‍ വില ആകാശം തൊട്ടുനിന്നിട്ടും കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കത്ത അവസ്ഥയാണുള്ളത്. ആരുടേയും കൈയ്യില്‍ വേണ്ടത്ര കുരുമുളക് എടുക്കാനില്ല.

കാലവസ്ഥയിലുണ്ടായ ഗണ്യമായ മാറ്റത്തെ തുടര്‍ന്ന് വയനാട് ഇടുക്കി എന്നിവിടങ്ങളില്‍ കുരുമുളക് കൃഷി കുറഞ്ഞതാണ് വിപണിയില്‍ ഉണ്ടായിട്ടുള്ള വിലക്കയറ്റത്തിന്റെ ഗുണമനുഭവിക്കന്‍ കര്‍ഷകര്‍ക്ക് കഴിയാതെ വരുന്നത്. ഈ വര്‍ഷത്തെ ഉല്പാദനം 30,000 ടണ്ണില്‍ താഴെയാണെന്ന് കര്‍ഷക സമൂഹം ചൂണ്ടിക്കാട്ടുന്നു. 45,000 ടണ്‍ ഉല്പാദിപ്പിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ.

അന്താരാഷ്ട്ര വിപണിയിലും ഇന്ത്യന്‍ കുരുമുളകിന്റെ വില ടണ്ണിന് 10,300 ഡോളറായി വര്‍ദ്ധിച്ചു. ഇതോടെ ഇന്ത്യന്‍ കുരുമുളകിന്റെ ഡിമാന്‍ഡ് കുറഞ്ഞു. വിയറ്റ്‌നാം 7,800 ഡോളറിനാണ് മുളക് വില്‍ക്കുന്നത്. ഒന്നര ലക്ഷം ടണ്ണാണ് വിയറ്റ്‌നാമിലെ ഉല്പാദനം. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ നിന്നും ഇന്ത്യന്‍ കുരുമുളകിനുള്ള സ്വാധീനവും നഷ്ടമായി.

കൂടുതല്‍ ചരക്ക് കൈയ്യിലുള്ള വിയറ്റ്‌നാമിനാണ് അന്താരാഷ്ട്ര വിപണിയുടെ നിയന്ത്രണം. ഇന്ത്യന്‍ കുരുമുളകിന് വില അന്താരാഷ്ട്ര വിപണിയില്‍ 2000 ഡോളര്‍ വരെ കൂടുതലാണ്. ഇത് കയറ്റുമതി പ്രതിസന്ധിയിലാക്കുന്നുണ്ട്. ആഭ്യന്തര വിപണിയുടെ ബലത്തിലാണ് കുരുമുളക് പിടിച്ചുനില്‍ക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :