ഐഫോൺ 7ന്​ 15,000 രൂപ ?; ഫ്ലിപ്കാര്‍ട്ടിന് പിന്നാലെ തകര്‍പ്പന്‍ ഓഫറുകളുമായി ആമസോണ്‍ !

ഐഫോൺ 7ന്​ 15,000 രൂപ കുറവ്​

iphone 7, amazon, ഐഫോൺ 7, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്
സജിത്ത്| Last Modified ഞായര്‍, 11 ജൂണ്‍ 2017 (11:08 IST)
ഫ്ലിപ്കാർട്ടിന്​പിന്നാലെ തകര്‍പ്പന്‍ ഓഫറുകളുമായി ആമസോണും രംഗത്ത്. ഐഫോണുകള്‍ക്ക് തന്നെയാണ്
ആമസോണും ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോൺ 7ന്​ വൻ വിലക്കുറവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

15,000 രൂപ വരെയാണ്​ഐഫോൺ 7ന്​ആമസോൺ കിഴവ്​ നൽകുന്നത്​. അതായത് 60,000 രൂപയ്ക്കടുത്ത് വിലയുള്ള ഐഫോൺ 7,
15,251 രൂപ കിഴിവോടെ 44,749 രൂപക്കാണ് ലഭ്യമാകുക. കഴിഞ്ഞ ദിവസം 17,000 രൂപ വരെ ഓഫർ വിലയിലാണ്​ ആമസോണിൽ ​ഐഫോൺ വിൽപ്പനക്ക്​ വെച്ചത്​.


4.7 ഇഞ്ച്​ റെറ്റിന എച്ച് ഡി ഡിസ്പ്ലേ, ഒപ്​റ്റിൽ സെറ്റ്​ബിലൈസേഷനോടെ ഉള്ള 12 മെഗാപിക്​സൽ കാമറ. 4k വീഡിയോ റെക്കോർഡിങ്​, 1334x750 റെസലൂഷൻ, 1960 എം.എ.എച്ച്​ ബാറ്ററി, 32 ജി.ബി മെമ്മറി എന്നിവയാണ്​ ഐഫോൺ 7​​ന്റെ പ്രത്യേകതകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :