എച്ച്‌പിക്ക് കമ്പ്യൂട്ടര്‍ ഉണ്ടാക്കി മടുത്തു!

ന്യൂയോര്‍ക്ക്‌| WEBDUNIA|
ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ നിര്‍മാണം നിര്‍ത്താന്‍ പോകുന്നു. ഹ്യൂലറ്റ്‌ പക്കാര്‍ഡ്‌ കോര്‍പറേഷന്‍ (എച്ച്‌പി) ഇനി സോഫ്റ്റ്‌വെയര്‍ മേഖല കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനായി ബ്രിട്ടീഷ്‌ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഓ‍ട്ടോണമി കോര്‍പറേഷനെ എച്ച്‌പി ഏറ്റെടുക്കും.

സാധാരണ കമ്പ്യൂട്ടറുകള്‍ തട്ടിന്‍ പുറത്ത് കയറ്റിവയ്ക്കുന്ന കാലം വന്നു എന്ന തിരിച്ചറിവാണ് എച്ച്‌പിയുടെ ഈ ചുവടുമാറ്റത്തിന് പിന്നില്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്ന് എച്ച്‌പി
12000 കോടി ഡോളര്‍ വിറ്റുവരവുള്ള വ്യവസായ സാമ്രാജ്യമാണ്‌.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :