ഇന്ത്യന്‍ കമ്പനികള്‍ക്ക് 1.19 ബില്യന്‍ ഡോളര്‍ നഷ്ടം

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2009 (12:25 IST)
അമേരിക്കന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരികള്‍ക്ക് കനത്ത നഷ്ടം നേരിട്ടു. ഐ ടി രംഗത്തെ പ്രമുഖരായ ഇന്‍ഫോസിസിന്‍റെ ഓഹരിയടക്കം നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. 1.19 ബില്യന്‍ ഡോളറാണ് നാസ്ഡാക്കില്‍ വിവിധ ഇന്ത്യന്‍ കമ്പനികളുടെ നഷ്ടം.

സെപ്റ്റംബര്‍ 25ന് അവസാനിച്ച ആഴ്ചയിലെ കണക്ക് പ്രകാരം ഇന്‍ഫോസിസിന് മാത്രം 1.16 ബില്യന്‍ ഡോളര്‍ നഷ്ടം നേരിട്ടു. വിപ്രോ 336 മില്യന്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തി. സ്റ്റെര്‍ലിറ്റിന് 333 മില്യന്‍ ഡോളറാണ് നഷ്ടമുണ്ടായത്.

അതേസമയം, ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് അമേരിക്കന്‍ വിപണികളില്‍ നേട്ടമുണ്ടാക്കാനായി. എച്ച് ഡി എഫ്സിയാണ് അമേരിക്കന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :