ആപ്പിളിന്റെ ഭാവി സുരക്ഷിതം: കുക്ക്

കാലിഫോര്‍ണിയ| WEBDUNIA|
ആപ്പിള്‍ കമ്പനിയുടെ ഭാവി സുരക്ഷിതമാണെന്ന് പുതുതായി ആയി ചുമതലയേറ്റ തിമോത്തി കുക്ക് പറഞ്ഞു. കമ്പനിയുടെ ശോഭനമായ വര്‍ഷങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂവെന്നും കുക്ക് പറഞ്ഞു. കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് കുക്ക് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ആപ്പിള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ മാറ്റവുമുണ്ടാകില്ല. തുടര്‍ന്നും മികച്ച ഉത്പന്നങ്ങള്‍ നിര്‍മിക്കും. സ്ഥാനമൊഴിഞ്ഞ സി ഇ ഒ സ്റ്റീവ് ജോബ്സ് തനിക്കും മുഴുവന്‍ ടീമംഗങ്ങള്‍ക്കും മാര്‍ഗദര്‍ശിയായിരുന്നു- കുക്ക് പറഞ്ഞു.

ആപ്പിളിന്റെ സഹസ്‌ഥാപകന്‍ കൂടിയായ സ്‌റ്റീവ്‌ ജോബ്‌സ് കഴിഞ്ഞദിവസമാണ് സി ഇ ഒ സ്ഥാനത്ത് നിന്ന് രാജിവച്ചത്. ആരോഗ്യകാരങ്ങളാലാണ്‌ രാജിവയ്ക്കുന്നതെന്നാണ് ജോബ്‌സ് അറിയിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :