ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്... ലെക്‌സസ് ‘എല്‍‌എക്സ് 450ഡി’ !

ലെക്‌സസിന്റെ ആഢംബര മുഖത്തിന് പ്രശോഭയേകി ‘എല്‍‌എക്സ് 450ഡി’

LX 450d, Lexus LX 450d, Lexus, SUV, ലെക്‌സസ് ‘എല്‍‌എക്സ് 450ഡി’, ലെക്‌സസ്, എല്‍‌എക്സ് 450ഡി, എസ്‌യുവി
സജിത്ത്| Last Modified ചൊവ്വ, 6 ജൂണ്‍ 2017 (10:17 IST)
ലെക്‌സസിന്റെ വ്യത്യസ്ത മുഖമായ ഇന്ത്യയില്‍ അവതരിപ്പിച്ചു. അഞ്ച് മീറ്ററിലേറെ നീളവും രണ്ട് മീറ്ററോളം വീതിയുമാണ് ഈ പുതിയ LX 450d എന്ന എസ്‌യുവിയുടെ ഏറ്റവും വലിയ പ്രത്യേകത. ഫ്രണ്ട് എന്‍ഡില്‍ ലെക്‌സസ് സ്വീകരിച്ചിരിക്കുന്ന കോര്‍പറേറ്റ് സ്പിന്‍ഡില്‍ ഗ്രില്ലാണ് പുതിയ ഈ വാഹനത്തിന്റെ ഡിസൈനിലെ ശ്രദ്ധാകേന്ദ്രം. ഏകദേശം 2.32 കോടിയോളം രൂപ വിലയിലായിരിക്കും ലെക്‌സസ് LX 450d ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

ക്രോം ലൈനിംഗ് ലഭിച്ച ഗ്രില്ലിനോട് ചേര്‍ന്നുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകളും L ആകൃതിയിലുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും LX 450d യ്ക്ക് ഒരു അഗ്രസീവ് ലുക്ക് നല്‍കുന്നത്. വലുപ്പമേറിയ ബമ്പറും അതില്‍ നല്‍കിയിരിക്കുന്ന ആംഗുലാര്‍ ഫോഗ് ലാമ്പുകളും മോഡലിന്റെ മസ്‌കുലാര്‍ പ്രതീതി വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതാണ്. അഞ്ച് സ്‌പോക്ക് 18 ഇഞ്ച് അലോയ് വീലുകളാണ് വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെയുള്ളത്.

റിയര്‍ എന്‍ഡിലും ക്രോം ലൈനിംഗില്‍ തീര്‍ത്ത L ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ നല്‍കിയിട്ടുണ്ട്. ആഢംബരം തുളുമ്പുന്ന ഇന്റീരിയറാണ് LX 450d യുടെ പ്രധാന പ്രത്യേകത. മികച്ച കാഴ്ചപരിധിയാണ് ഡ്രൈവര്‍ക്കും ഫ്രണ്ട് സീറ്റ് യാത്രക്കാരനും കാറില്‍ ലഭിക്കുക. എന്നാല്‍ റിയര്‍ സീറ്റുകളില്‍ കുറഞ്ഞ ലെഗ് റൂം മാത്രമേ യാത്രക്കാര്‍ക്ക് ലഭിക്കുകയുള്ളൂ.

ജോയ്‌സ്റ്റിക്കിന് സമാനമായ കണ്‍ട്രോളര്‍ ഉപയോഗിച്ച് നിയന്ത്രിക്കേണ്ട 11.6 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, 19 സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ ഓഡിയോ സിസ്റ്റം എന്നിവയും ഇന്റീരിയര്‍ ഫീച്ചറുകളിലെ പ്രധാന സവിശേഷതകളാണ്. സണ്‍റൂഫ്, സെന്റര്‍ കണ്‍സോളില്‍ ലഭിച്ചിരിക്കുന്ന അനലോഗ് ക്ലോക്ക് എന്നിവയെല്ലാം ഈ എസ്‌യു‌വിയുടെ ഇന്റീരിയര്‍ ആഢംബരം വിളിച്ചോതുന്നവയാണ്.

സുരക്ഷയുടെ കാര്യത്തിലും ഏറെ ക്രമീകരണങ്ങള്‍ ഈ വാഹനത്തില്‍ ലെക്‌സസ് നടത്തിയിട്ടുണ്ട്. 10 എയര്‍ബാഗുകള്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ബ്രേക്ക് അസിസ്റ്റ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് LX 450d യിലെ സുരക്ഷ സജ്ജീകരണങ്ങള്‍. 4-ക്യാമറ 360 ഡിഗ്രി മള്‍ട്ടി-ടെറെയ്ന്‍ മോണിറ്ററും പാര്‍ക്കിംഗ് അസിസ്റ്റും സുരക്ഷയുടെ ഭാഗമായി LX 450d യില്‍ ഇടംപിടിക്കുന്നുണ്ട്.

4.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് V8 ഡീസല്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 261 bhp കരുത്തും 650 Nm torque ഉം ആണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ഫോര്‍-വീല്‍-ഡ്രൈവില്‍ എത്തുന്ന LX 450d യില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ലെക്‌സസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട് എസ്, സ്‌പോര്‍ട് എസ് പ്ലസ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളാണ് LX 450d യില്‍ ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :